തൊഴിലുറപ്പ് ജോലിയ്ക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു. കാട്ടാക്കട കുഴയ്ക്കാട് റോഡരികത്ത് വീട്ടിൽ രുഗ്മിണി (74) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിലായിരുന്നു ഇവർ പണിയെടുത്തിരുന്നത്.

വയോധിക കുഴഞ്ഞു വീണ ഉടനെ തന്നെ സഹപ്രവർത്തകരും വാർഡ് അംഗവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അവിവാഹിതയാണ് രുഗ്മിണിയമ്മ. കെഎസ് ശബരീനാഥൻ എം.എൽ.എ രുഗ്മിണിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group