Spread the love

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല. പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് – ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന നിലവിൽ വരും. .

video
play-sharp-fill

ഗ്രാമീണ കുടുംബത്തിലെ അവിദഗ്ദ്ധ, കായികാദ്ധ്വാന ശേഷിയുള്ള മുതിർന്ന അംഗങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഉറപ്പു നൽകും.ജോലികൾ കേന്ദ്രം തീരുമാനിക്കും.നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകൾ.

തൊഴിലുറപ്പിൽ 100 തൊഴിൽ ദിനങ്ങൾ, വിബി-ജി റാം ജിയിൽ 125
തൊഴിലുറപ്പിന് 100 ശതമാനം കേന്ദ്ര സഹായം.വിബി-ജി റാം ജിയിൽ കേന്ദ്ര വിഹിതം 60 %

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വിഹിതം 40 %.

തൊഴിലുറപ്പിൽ കൂലി തീരുമാനിക്കുന്നത് സംസ്ഥാനം ,വിബി-ജി റാം ജിയിൽ കേന്ദ്രം

 തൊഴിലുറപ്പിൽ തൊഴിലെടുക്കാൻ വിശാല മേഖല, വിബി-ജി റാം ജിയിൽ ജോലി ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ തടയൽ .

നേട്ടങ്ങൾ:

വേതനം ഒരാഴ്ചയ്ക്കുള്ളിൽ, പുതിയ തൊഴിൽ കാർഡ്.

ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി 15 ദിവസത്തിനുള്ളിലോ വേതനം നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം

വർഷത്തിൽ രണ്ടു മാസം വിത്തുവിത, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി ജോലികൾ

എല്ലാ പ്രവൃത്തികളും ഗ്രാമസഭകളുടെ അംഗീകാരത്തോടെ

ആശങ്ക:

40 ശതമാനം വിഹിതം വഹിക്കേണ്ടത് സംസ്ഥാനങ്ങൾക്ക് ആശങ്ക. ബഡ്‌ജറ്റിൽ തുക വകയിരുത്തിയെങ്കിലും കേരളം, ബി.ജെ.പി ഭരിക്കുന്ന ബിഹാർ, മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങൾക്ക് എതിർപ്പ്.