play-sharp-fill
തോട്ടയ്ക്കാട് ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും

തോട്ടയ്ക്കാട് ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും

സ്വന്തം ലേഖകൻ

തോട്ടയ്ക്കാട്: ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്നു കൊടിയേറും. മാർച്ച്‌ ഒന്പതിന് ആറാട്ടോടെ ഉത്സവം സമാപിക്കും.  ഇന്നു വൈകുന്നേരം 6.15ന് കൊടിയേറ്റ്, 6.45ന് ദീപാരാധന, ഏഴുമുതല്‍ കഥകളി. നാളെ രാവിലെ എട്ടിന് ശ്രീബലി, പത്തിന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് നൃത്തസന്ധ്യ, 8.30ന് തിരുവാതിര, നൃത്തനൃത്യങ്ങള്‍, ഒന്പതിന് വിളക്കിനെഴുന്നള്ളിപ്പ്.

മാർച്ച്‌ രണ്ടിനു രാവിലെ പത്തിന് ഉത്സവബലി, ഒന്നിന് പ്രസാദമൂട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിനു സംഗീതസദസ്, 9.30ന് ഗാനമേള: സുമേഷ് അയിരൂർ. മാർച്ച്‌ മൂന്നിന് ഉച്ചയ്ക്ക് ഒന്നിനു പ്രസാദമൂട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് നൃത്തസന്ധ്യ, ഒന്പതിന് വിളക്കിനെഴുന്നള്ളിപ്പ്. മാർച്ച്‌ നാലിനു വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് തിരുവാതിരകളി. മാർച്ച്‌ അഞ്ചിനു വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് സോപാനസംഗീതം. മാർച്ച്‌ ആറിനു രാവിലെ പത്തിന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, രാത്രി ഏഴിന് ഭരതനാട്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച്‌ ഏഴിന് ഉച്ചയ്ക്ക് ഒന്നിനു പ്രസാദമൂട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് ചാക്യാർകൂത്ത്, 8.30ന് വലിയവിളക്ക്. മാർച്ച്‌ എട്ടിനു മഹാശിവരാത്രി. രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 11.30ന് കാവടിവരവ്, വൈകുന്നേരം അഞ്ചിന് കാളവരവ്, 6.30ന് വിശേഷാല്‍ ദീപാരാധന, ഏഴിനു സേവ, 9.30ന് ഗരുഡൻവരവ്, പുലർച്ചെ 2.30ന് പള്ളിവേട്ട. മാർച്ച്‌ ഒന്പതിന് ഉച്ചയ്ക്ക് ഒന്നുമുതല്‍ ആറാട്ടുസദ്യ, വൈകുന്നേരം 4.30ന് ആറാട്ട് പുറപ്പാട്, ആറിന് ആറാട്ട്പൂജ, ഏഴിന് അന്പലക്കവലയില്‍ പാണ്ടിമേളം, ഒന്പതിന് സംഗീതക്കച്ചേരി, 11ന് ആറാട്ട് എതിരേല്‍പ്, 11.30ന് കൊടിയിറക്ക്.