തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: തോപ്പിൽ ഭാസിയുടെ മകനും പ്രശസ്ത സിനിമാ സംവിധായകനുമായിരുന്ന തോപ്പിൽ അജയൻ്റെ (പെരുന്തച്ചൻ ഫെയിം) സ്മരണാർത്ഥം രൂപീകരിച്ച തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ലോഗോ കൃഷിമന്ത്രി പി- പ്രസാദ് പ്രശസ്ത സിനിമാ സംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജിന് കൈമാറി പ്രകാശിപ്പിച്ചു.
ഫിലിം സൊസൈറ്റി രക്ഷാധികാരിയും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ, സൊസൈറ്റി പ്രസിഡൻ്റും സിനിമാ സംവിധായകനുമായ നൂറനാട് രാമചന്ദ്രൻ ,സൊസൈറ്റി സെക്രട്ടറി ഡോ.സുഷമാ അജയൻ, ചാരുംമൂട് പുരുഷോത്തമൻ, റജി പണിക്കർ ,ഷാജി.പി, ചിത്ര തോപ്പിൽ, ജി ബ സന്തകുമാർ ( തിടമ്പ് ), ഉണ്ണികൃഷ്ണൻ നായർ ( തിടമ്പ്). ഡോ.സുഭാഷ് ചന്ദ്രബോസ് ,സുനിൽ കൈമനം എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0