video
play-sharp-fill

മോഷണമെന്ന മാനസിക രോഗം,  ഇരവാദം ഫലിച്ചില്ല..! ശബരിമല മെസിന്റെ സ്പെഷല്‍ ഡ്യൂട്ടിയില്‍ നിന്നും  ഇടുക്കി എ.ആര്‍ ക്യാമ്പിലേക്ക്; ഇനി എവിടെ ഒളിപ്പിച്ചിട്ടും കാര്യമില്ല, വണ്ടിപ്പെരിയാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയില്‍ നിന്നു പണം മോഷ്ടിച്ചതിന് സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍; മുഖം നോക്കാതെ നടപടിയെടുത്തത് ഉന്നതഉദ്യോഗസ്ഥര്‍; അപമാനവും അഭിമാനവും കേരള പൊലീസിന് തന്നെ..!

മോഷണമെന്ന മാനസിക രോഗം, ഇരവാദം ഫലിച്ചില്ല..! ശബരിമല മെസിന്റെ സ്പെഷല്‍ ഡ്യൂട്ടിയില്‍ നിന്നും ഇടുക്കി എ.ആര്‍ ക്യാമ്പിലേക്ക്; ഇനി എവിടെ ഒളിപ്പിച്ചിട്ടും കാര്യമില്ല, വണ്ടിപ്പെരിയാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയില്‍ നിന്നു പണം മോഷ്ടിച്ചതിന് സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍; മുഖം നോക്കാതെ നടപടിയെടുത്തത് ഉന്നതഉദ്യോഗസ്ഥര്‍; അപമാനവും അഭിമാനവും കേരള പൊലീസിന് തന്നെ..!

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയില്‍ നിന്നു പണം മോഷ്ടിച്ചെന്ന പരാതിയെത്തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ. പീരുമേട് പൊലീസ് സ്റ്റേഷനിലെ സിപിഒ സാഗര്‍ പി.മധുവിനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തത്.

കടയിലെ നിത്യസന്ദര്‍ശകനായ സാഗർ പരിചയം മുതലെടുത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. പൊലീസുകാരന്‍ കടയില്‍ എത്തിയപ്പോഴൊക്കെ പെട്ടിയില്‍ നിന്നു പണം നഷ്ടപ്പെട്ടതിനാല്‍ കടയുടമ പൊലീസുകാരനെ നിരീക്ഷിച്ചുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പതിവ് സന്ദർശന സമയത്ത് പെട്ടിയില്‍ കയ്യിട്ടതിനു പിന്നാലെ ഇയാളെ ഉടമ പിടികൂടി. ബഹളം കേട്ട് ആളുകൾ കൂടിയതോടെ പൊലീസുകാരന്‍ 5,000 നഷ്ടപരിഹാരം നല്‍കുകയും മാപ്പു പറയുകയും ചെയ്തു.

കേസില്‍ കുടുങ്ങാതിരിക്കാനായിരുന്നു സംഭവസ്ഥലത്ത് വച്ചു തന്നെ നഷ്ടപരിഹാരം നൽകിയത്. പീരുമേട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ മടങ്ങിപ്പോയി. പൊലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനെതിരെ ഒരുവിഭാഗം പൊലീസുകാര്‍ രംഗത്തുവന്നതോടെയാണ് ചിത്രം മാറിയത്.

കുട്ടിക്കാനത്തും സാഗർ സമാനരീതിയില്‍ പണം അപഹരിച്ചതായി ആക്ഷേപമുയര്‍ന്നതോടെ
മോഷണമെന്ന മാനസിക രോഗം ഇയാള്‍ക്കുണ്ടെന്ന വാദം ആരോപണങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിച്ചു തുടങ്ങി.

സസ്‌പെന്‍ഡ് ചെയ്യുമ്ബോള്‍ നാറുന്നത് കേരളാ പൊലീസ്. ഏരുമേലിയിലെ പഴക്കടയില്‍ നിന്നും മോഷണം നടത്തിയ പൊലീസുകാരനെതിരെ അന്വേഷണം അട്ടിമറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീരുമേട് പൊലീസ് സ്റ്റേഷനിലെ സിപിഒ സാഗര്‍ പി.മധുവും മോഷണത്തില്‍ കുടുങ്ങുന്നത്.

എല്ലാ അര്‍ത്ഥത്തിലും കേസൊതുക്കാന്‍ ശ്രമം നടന്നു. എന്നാല്‍ പൊലീസ് ആസ്ഥാനത്തെ കര്‍ശന നിലപാട് തിരിച്ചടിയാണ്. ഇതേ തുടര്‍ന്ന് ആണ് സാഗറിനെ ആണ്

മാനസിക രോഗം കാരണം പറഞ്ഞ് കേസെടുക്കാതിരുന്നാലും പ്രശ്‌നമുണ്ടാകില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ വിഷയം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നടപടി എടുക്കാതെ വഴിയില്ലെന്നായി. ഇതിനിടയിൽ സംഭവം പുറത്തുകൊണ്ടുവന്നതോടെ പെരിയാറില്‍ ശബരിമല മെസിന്റെ സ്‌പെഷല്‍ ഡ്യൂട്ടിയിലായിരുന്ന സാഗറിനെ ഇടുക്കി എ.ആര്‍ ക്യാമ്ബിലേക്ക് മാറ്റിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചതോടെ രഹസ്യാന്വേഷണ വിഭാഗവും പീരുമേട് ഡിവൈഎസ് പിയും അന്വേഷണം നടത്തി. പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.