‘കാക്കിക്കുള്ളിലെ കാടത്തം’; തൊടുപുഴ ഡിവൈഎസ്പി മർദ്ദിച്ചെന്ന് പരാതി; ഹൃദ്രോഗിയെ ബൂട്ടിട്ട് ചവിട്ടി ; മുഖത്തടിച്ചു, വയർലെസ് എടുത്ത് എറിഞ്ഞവെന്നും പരാതിക്കാരൻ ; ആരോപണം തള്ളി ഡിവൈഎസ്പി

Spread the love

തൊടുപുഴ : തൊടുപുഴ ഡിവൈഎസ്പി മധു ബാബു മർദ്ദിച്ചെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് മർദ്ദനമേറ്റത് ഹൃദ്രോഗിയായ ഇയാളെ മർദിക്കുകയും ബൂട്ടിട്ട് ചവുട്ടുകയും ചെയ്തു. കൂടാതെ മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞെന്നും പരാതിയിൽ പറയുന്നുണ്ട് . പരിക്കേറ്റ മുരളീധരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുരളീധരനെ ഡിവൈഎസ്പി മർദ്ദിച്ചത് താന്‍ കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന സന്തോഷ് എന്നയാള്‍ പറഞ്ഞു.

video
play-sharp-fill

അതേസമയം, മുരളീധരനെ ഉപദ്രവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി മധു ബാബു പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പിൽ എസ്എൻഡിപി യൂണിയനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കുന്നതിനാണ് മുരളീധരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് എന്നാണ് മറുപടി.