Spread the love

കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിൽ കുറ്റപത്രം ഈയാഴ്ച്ച കോട്ടയം മജിസ്ട്രേട്ട് മൂന്നാം കോടതിയിൽ പൊലീസ് സമർപ്പിക്കും.

video
play-sharp-fill

സംഭവം നടന്ന് 75 ദിവസത്തിനുള്ളിലാണു കോട്ടയം വെസ്റ്റ‌് പൊലീസ് കുറ്റപത്രം തയാറാക്കിയത്.
തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര (62) എന്നിവരെ ഏപ്രിൽ 22ന് ആണ് അസം സ്വദേശി അമിത് ഉറാങ് കൊലപ്പെടുത്തിയത്.

പ്രതിക്ക് ദമ്പതികളോടുള്ള പകയാണ് കൊലപാതകത്തിന് കാരണം. പ്രതി ഇവരുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. ജോലിയിൽ നിന്നും പറഞ്ഞു വിട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്, കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പുതിയ പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group