യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കോട്ടത്ത് ഐ.ടി. ഹബ്: തിരുവഞ്ചൂര്‍
സ്വന്തം ലേഖകൻ
കോട്ടയം: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കോട്ടത്ത് ഐ.ടി. ഹബ് ആരംഭിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ യു.ഡി.എഫ്. കൊല്ലാട് മണ്ഡലത്തിലെ വാഹനപര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു .
നമ്മുടെ നാട്ടിലെ യുവതലമുറയ്ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി പിന്‍വാതില്‍ നിയമനങ്ങള്‍ക്കാണ് ഇടുത് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. രണ്ട് മാസം മുമ്പ് നാട്ടകം ട്രാവന്‍കൂര്‍ സിമെന്റസില്‍ വന്ന രണ്ടു മന്ത്രിമാര്‍ അവിടെ വൈദ്യുതി പോസ്റ്റ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ പോസ്റ്റ് നിര്‍മാണം ആരംഭിച്ചില്ലെന്ന് മാത്രമല്ല, അവിടുത്തെ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 4000ല്‍ അധികം കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ പിരിച്ചുവിട്ടു. അങ്ങനെ നാട്ടിലെ തൊഴിലവസരങ്ങള്‍ കുറയ്ക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാടിനെ സ്‌നേഹിക്കുന്ന നാടിനോട് നീതിയുള്ള സര്‍ക്കാര്‍ ഈ നാട്ടില്‍ അധികാരത്തില്‍ വരണം. ഇടത് സര്‍ക്കാര്‍ കോട്ടയം മണ്ഡലത്തിലെ 420 കോടിയുടെ 17 പദ്ധതികള്‍ നിര്‍ത്തിവപ്പിച്ചു. യു.ഡി.എഫ്. അധികാരത്തില്‍ വന്നാൽ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ത്തിവച്ച എല്ലാ പദ്ധതികളും പുഃനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.