play-sharp-fill
രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് യാത്രക്കാരിയെ എത്തിച്ച്‌ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ പിടിയില്‍

രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് യാത്രക്കാരിയെ എത്തിച്ച്‌ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ പിടിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം : ഓട്ടോറിക്ഷയില്‍ വച്ച്‌ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്. അട്ടക്കുളങ്ങരയില്‍ നിന്ന് 35കാരിയായ യുവതി വീട്ടിലേക്ക് പോകുന്നതിന് വേണ്ടിയാണ് ഓട്ടോ വിളിച്ചത്.

 

പോകുന്ന വഴിക്ക് വച്ചാണ് ഡ്രൈവര്‍ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. യാത്രാ മദ്ധ്യേ അളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ അടക്കമുള്ള കേസുകളില്‍ പ്രതിയാണ്  മുഹമ്മദ് ജിജാസ്. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group