പുല്ലിറക്കാന്‍ 15,000 രൂപ; തര്‍ക്കിച്ച്‌ യൂണിയന്‍കാരും കരാറുകാരനും; ഒടുവില്‍ തൊഴില്‍ വകുപ്പ് ഇടപെട്ട് പ്രശ്ന പരിഹാരം; ലോറി തിരുവനന്തപുരം മ്യൂസിയത്തില്‍ കിടന്നത് 14 മണിക്കൂര്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കരാറുകാരനും യൂണിയനും തമ്മിലുണ്ടായ കൂലിത്തര്‍ക്കം മൂലം തിരുവനന്തപുരം മ്യൂസിയത്തിലെ പാര്‍ക്ക് നിര്‍മ്മാണത്തിനായി കൊണ്ട് വന്ന കല്ലുകളും പുല്ലും ഇറക്കുന്നത് 14 മണിക്കൂറുകളോളം തടസപ്പെട്ടു.

ഇന്നലെ രാത്രി എട്ടിനാണ് സാധനങ്ങളെത്തിച്ചത്. മ്യൂസിയത്തില്‍ ഭിന്നശേഷിക്കാര്‍‍ക്ക് വേണ്ടിയുള്ള പാര്‍ക്ക് നിര്‍മ്മാണത്തിനാണ് പുല്ലും നിലത്തുപാകാനുള്ള കല്ലുകളും കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇവ ഇറക്കുന്നതിനുള്ള കൂലിയെ ചൊല്ലി കരാറുകാരുനും യൂണിയന്‍കാരും തര്‍ക്കമായി. കൂലിയായി 15,000 രൂപ ചുമട്ടു തൊഴിലാളികള്‍ ചോദിച്ചുവെന്നാണ് കരാറുകാരന്‍ പറയുന്നത്.

രാവിലെ മ്യൂസിയത്തിലെത്തിയ ഐഎന്‍ടിയുസി പ്രവര്‍ത്തകരും കരാറുകാരനുമായി വീണ്ടും തര്‍ക്കം തുടങ്ങി.

തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ലോറി ഡ‍്രൈവര്‍ പരാതിയുമായി മ്യൂസിയം സ്റ്റേഷനെ സമീപിച്ചുവെങ്കിലും പരാതി കേള്‍ക്കാന്‍ പോലും പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം.

ഒടുവില്‍ ഇന്ന് രാവിലെ തൊഴില്‍ വകുപ്പ് ഇടപെട്ടാണ് കരാറുകരാമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ചത്.