Spread the love

തിരുവല്ല : തിരുവല്ല വെണ്ണിക്കുളത്ത് നിയന്ത്രണം നഷ്‌പ്പെട്ട കാര്‍ ആറ്റിലേക്ക് വീണ് പിതാവും രണ്ട് മക്കളും മരിച്ച സംഭവം. കുട്ടികളെ കോളജില്‍ വിടാന്‍ വേണ്ടി വന്നപ്പോഴാണ് അപകടം സംഭവിക്കുന്നത്. മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം നഷ്ടമായ കാര്‍ ആറ്റിലേക്ക് വീഴുകയായിരുന്നു.

video
play-sharp-fill

പുറമറ്റം വെണ്ണിക്കുളം റോഡില്‍ കല്ലുപാലം പെട്രോള്‍ പമ്പിന് സമീപം തോട്ടിലേക്ക് ആണ് ആള്‍ട്ടോ കാര്‍ മറിഞ്ഞത്.

കുമളി ചക്കുപാലം വരയന്നൂര്‍ വീട്ടില്‍ ചാണ്ടി മാത്യു , മക്കളായ ഫേബാ വി ചാണ്ടി , ബ്ലസി ചാണ്ടി വി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളഞ്ഞ വട്ടം പരുമല ഗ്രിഗോറിയോസ് കോളജില്‍ ബിസിഎയ്ക്ക് പഠിക്കുകയാണ് ബ്ലസി. മാവേലിക്കര ടിജൂസ് അക്കാഡമിയില്‍ പഠിക്കുകയാണ് ഫെബ. കുട്ടികളെ കോളജില്‍ വിടാന്‍ വേണ്ടി വന്നപ്പോഴാണ് അപകടം. വെള്ളക്കെടില്‍ വീണ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇവര്‍ക്ക് കഴിയാതെ പോയതാണ് ദുരന്തമായത്.

ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ തിരുവല്ല ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ തിരുവല്ല താലൂക്ക് ആശുപത്രി, കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.