ചോര്‍ത്തിയെന്ന് സംശയം: ജവാന്‍ റമ്മിനായി തിരുവല്ല ട്രാവന്‍കൂര്‍ ഷുഗര്‍ മില്ലിലെത്തിച്ച സ്പിരിറ്റ് എക്സൈസ് പിടിച്ചിട്ടു;  അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് കമ്മീഷണര്‍

ചോര്‍ത്തിയെന്ന് സംശയം: ജവാന്‍ റമ്മിനായി തിരുവല്ല ട്രാവന്‍കൂര്‍ ഷുഗര്‍ മില്ലിലെത്തിച്ച സ്പിരിറ്റ് എക്സൈസ് പിടിച്ചിട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് കമ്മീഷണര്‍

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗര്‍ മില്ലില്‍ ജവാന്‍ മദ്യം നിര്‍മ്മിക്കാന്‍ കൊണ്ട് വന്ന സ്പിരിറ്റിന്‍റ മറവില്‍ വീണ്ടും തട്ടിപ്പ് നടത്തുന്നതായി സംശയം.

മധ്യപ്രദേശില്‍ നിന്നും തിരുവല്ലയില്‍ കൊണ്ടുവന്ന 35,000 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു. വ്യാജരേഖകളുടെ മറവില്‍ സ്പിരിറ്റ് കടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് എക്സൈസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവരുന്ന സ്പിരിറ്റ് ചോര്‍ത്തി വിറ്റതിലൂടെ കോടികളുടെ തട്ടിപ്പാണ് എക്സൈസ് രണ്ടു വര്‍ഷം മുൻപ് കണ്ടെത്തിയത്. പിന്നാലെ തിരുവല്ല ഷുഗര്‍മിലേക്ക് ജവാന്‍ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ സ്പിരിറ്റ് കൊണ്ടുവരുന്നതില്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

എന്നാലിപ്പോള്‍ തട്ടിപ്പിന് പുതിയ വഴി കണ്ടെത്തിയതെന്നാണ് സംശയം. മധ്യപ്രദേശില്‍ നിന്നും കഴിഞ്ഞ ദിവസം തിരുവല്ലയില്‍ കൊണ്ടുവന്ന സ്പരിറ്റില്‍ 67.5 ശതമാനം ആല്‍ക്കഹോള്‍ അംശമുണ്ടെന്നാണ് ടാങ്കര്‍ ലോറിയില്‍ കമ്പനി നല്‍കിയിട്ടുള്ള രേഖ.

തിരുവല്ല ഷുഗര്‍മില്ലിലെത്തിയ സ്പിരിറ്റില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച്‌ എക്സൈസ് ലാബില്‍ പരിശോധന നടത്തിയപ്പോള്‍ ഈഥൈന്‍ ആല്‍ക്കഹോളിന്‍റെ അളവ് 96.49 ശതമാനം. ഇവിടെയാണ് എക്സൈസിന് സംശയം.

90 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അംശമുള്ള സ്പരിറ്റിന് വില കൂടുതലാണ്. പിന്നയെന്തിനാണ് കമ്പനി 67.5 ശതമാനമെന്ന് രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് സംശയം. മധ്യപ്രദേശിലെ കമ്പനിയില്‍ നിന്നും വീര്യം കൂടിയ സ്പിരിറ്റ് ടാങ്കറില്‍ കയറ്റി പകുതിവഴി വച്ച്‌ ചോര്‍ത്തി ശേഷം വെള്ളം ചേര്‍ക്കാറുണ്ടെന്നാണ് എക്സൈസിൻ്റെ പ്രാഥമിക നിഗമനം.