video
play-sharp-fill
തിരുവല്ലയിൽ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥി ചെടി വളർത്തി റോഡ് കയ്യേറിയതായി പരാതി: ചെടിവെട്ടാൻ എത്തിയവർ ആക്രമിച്ചെന്ന പരാതിയുമായി സ്ഥാനാർത്ഥി ആശുപത്രിയിൽ; ആക്രമണ പരാതി വ്യാജമെന്നു നാട്ടുകാർ

തിരുവല്ലയിൽ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥി ചെടി വളർത്തി റോഡ് കയ്യേറിയതായി പരാതി: ചെടിവെട്ടാൻ എത്തിയവർ ആക്രമിച്ചെന്ന പരാതിയുമായി സ്ഥാനാർത്ഥി ആശുപത്രിയിൽ; ആക്രമണ പരാതി വ്യാജമെന്നു നാട്ടുകാർ

തേർഡ് ഐ ബ്യൂറോ

തിരുവല്ല: വഴി തടസപ്പെടുത്തി കാട് പോലെ ചെടിയും മരങ്ങളും വളർത്തി റോഡ് കയ്യേറുന്നതായി പരാതി. തിരുവല്ല നഗരസഭ 31 ആം വാർഡിൽ കേശവപുരം ക്ഷേത്രത്തിനു സമീപം പുന്നപ്പള്ളിൽ പടി – മേലകത്തുപടി റോഡിന്റെ വശങ്ങളാണ് സമീപ വാസി കാട് പോലെ ചെടി വച്ചു കയ്യേറിയിരിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്ത്രീയുടെ വീട്ടിൽ നിന്നാണ് റോഡ് കയ്യേറുന്നതിനു കാട് പോലെ ചെടികൾ വളർത്തുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും ചെടികൾ വെട്ടിമാറ്റാൻ ഇവർ തയ്യാറായില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നഗരസഭ അധികൃതർ ഇടപെട്ട് ചെടികൾ നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഒരു വിഭാഗം എതിർപ്പുമായി രംഗത്ത് എത്തുകയായിരുന്നു. ഇതേതുടർന്നു നാട്ടുകാരും പൊതുപ്രവർത്തകരും ഈ ചെടികൾ വെട്ടിമാറ്റി കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കാട് വെട്ടിത്തെളിക്കാൻ എത്തിയവർക്കു നേരെ വീട്ടമ്മ വാക്കത്തി വീശിയതായും ആരോപണം ഉയർന്നിട്ടുണ്ട്.

എന്നാൽ, ഇതിനിടെ വീട്ടുടമയായ രതിദേവിയമ്മയും, ഭർത്താവും സി.എം.പി ജില്ലാ സെക്രട്ടറിയുമായ ശശിധരനും തങ്ങളെ നാട്ടുകാർ മർദിച്ചതായി ആരോപിച്ചു ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, ഇവരുടെ പരാതി വ്യാജമാണ് എന്നു നാട്ടുകാർ ആരോപിക്കുന്നു.