കോട്ടയം തിരുനക്കര  പാഡി ഓഫീസിലേക്ക് കേരള കോൺഗ്രസ് നെൽ കർഷകന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് മാർച്ച്;  കർഷകന്റെ പ്രതീകാത്മക മൃതശരീരവുമായിട്ടാണ് സമരം നടത്തിയത് .

കോട്ടയം തിരുനക്കര പാഡി ഓഫീസിലേക്ക് കേരള കോൺഗ്രസ് നെൽ കർഷകന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് മാർച്ച്; കർഷകന്റെ പ്രതീകാത്മക മൃതശരീരവുമായിട്ടാണ് സമരം നടത്തിയത് .

Spread the love

 

സ്വന്തം ലേഖകൻ

 

കോട്ടയം :ആലപ്പുഴയിലെ നെൽ കർഷകൻ പ്രസാദിന്റെ മരണത്തിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കര സപ്ലൈകോ പാഡി ഓഫീസിൽ കേരള കോൺഗ്രസിന്റെ സമരം . തിരുനക്കര സപ്ലൈ ഓഫീസിലേക്ക് കർഷകന്റെ പ്രതീകാത്മകമായ സമരം നടത്തിയത്.

 

 

കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണത്തിന് മുമ്പ് കർഷകരുടെ പണം നൽകുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴായെന്നും , വാഗ്ദാനം മാത്രം നൽകി കബളിപ്പിക്കുന്ന സർക്കാർ അദ്ദേഹം ആവശ്യപ്പെട്ടു . മുഖ്യമന്ത്രി ഉൾപ്പെടെ കർഷകർക്കായുള്ള പണം അനുവദിച്ചതായി പ്രസ്ഥാനം ഇറക്കിയിരുന്നു. എന്നാൽ ഇതുവരെയും കർഷകർക്ക് നെല്ലിന്റെ പണം അധികൃതർ തയ്യാറായിട്ടില്ല എന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജില്ലാ പ്രസിഡന്റ് സജീവ് കടമ്പിൽ അധ്യക്ഷനായി . ജയ്സൺ ജോസഫ് , പ്രസാദ് ഉരുളിക്കുന്നം , തോമസ് കണ്ണന്തറ എന്നിവരും സംസാരിച്ചു.