തേർഡ് ഐ പറഞ്ഞത് ശരിയെന്ന സമ്മതിച്ച് ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും: തിരുനക്കര ശിവന് ഭീഷണിയുണ്ടെന്ന് സമ്മതിച്ച് ക്ഷേത്രം അധികൃതർ; ആനയ്ക്ക് സുരക്ഷയൊരുക്കിയതോടെ ശരിവയ്ക്കുന്നത് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിലപാടുകൾ

തേർഡ് ഐ പറഞ്ഞത് ശരിയെന്ന സമ്മതിച്ച് ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും: തിരുനക്കര ശിവന് ഭീഷണിയുണ്ടെന്ന് സമ്മതിച്ച് ക്ഷേത്രം അധികൃതർ; ആനയ്ക്ക് സുരക്ഷയൊരുക്കിയതോടെ ശരിവയ്ക്കുന്നത് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിലപാടുകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനെ തകർക്കാൻ രഹസ്യ ലോബി പ്രവർത്തിക്കുന്നതായുള്ള തേർഡ് ഐ ന്യൂസ് ലൈവിന്റെ കണ്ടെത്തൽ ശരിവച്ച് ദേവസ്വം ബോർഡും ക്ഷേത്രോപദേശകസമിതിയും. തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും കൊമ്പനെ ചെങ്ങളം ക്ഷേത്രത്തിലേയ്ക്കു മാറ്റി തളച്ചത് യാതൊരു സുരക്ഷയുമില്ലാതെയാണെന്ന് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചെങ്ങളത്തുകാവ് ദേവീക്ഷേത്രത്തിൽ ക്യാമറ സ്ഥാപിക്കാനും, രാത്രിയിൽ മുഴുവൻ ലൈറ്റ് സ്ഥാപിക്കാനും ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും തീരുമാനിച്ചത്. തേർഡ് ഐ ന്യൂസ് ലൈവ മുന്നോട്ടു വച്ച ആശങ്കകളെയും കണ്ടെത്തലുകളെയും ശരിവയ്ക്കുന്നതാണ് ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ നടപടികൾ.

തിരുനക്കര മഹാദേവക്ഷത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനെതിരായി ഗൂഡസംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു തേർഡ് ഐ ന്യൂസ് ലൈവ് സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ സംഘത്തിന്റെ ഇടപെടലിനെ തുടർന്ന് തിരുനക്കര ശിവന്റെ പാപ്പാൻ മനോജിനെ ചിറക്കടവ് മഹാദേവക്ഷേത്രത്തിലേയ്ക്കു സ്ഥലം മാറ്റിയതെന്നും തേർഡ് ഐ ന്യൂസ് ലൈവ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു തേർഡ് ഐ വാർത്ത പ്രസിദ്ധീകരിച്ചതോടെ ഈ ഗൂഡസംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ തേർഡ് ഐയ്‌ക്കെതിരെ അസഭ്യം വിളിയും, തെറ്റായ പ്രചാരണവുമായി രംഗത്തിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോജിനെ സ്ഥലം മാറ്റിയതിനു ശേഷം നാലു മാസത്തിനിടെ മൂന്നു പാപ്പാന്മാരാണ് സ്ഥലം മാറിയെത്തിയത്. ഇത് തന്നെ ആനയെ തകർക്കുക എന്നത് ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയത്. മനോജിനെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമല്ലാത്തത് ഇത്തരം ദുരൂഹമായ ഇടപാടുകളുടെ പേരിലാണെന്നും ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ മനോജിനെ തിരിച്ചെടുത്ത നിലപാട്.

തിരുനക്കര മഹാദേവക്ഷേത്രത്തിൽ ആനക്കൊട്ടിൽ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും ശിവനെ ചെങ്ങളത്ത് കാവ് ക്ഷേത്രത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് തളയ്ക്കാൻ കൊണ്ടു പോയത് ദുരൂഹമായ ഇടപാടുകൾക്കു വേണ്ടിയണെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. വെളിച്ചമില്ലാത്ത ആനപ്രേമികളുടെ ശ്രദ്ധ എപ്പോഴും ലഭിക്കാത്ത ചെങ്ങളത്തുകാവിൽ വച്ച് ആനയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം കൂടി ഉണ്ടായതോടെ തേർഡ് ഐ ന്യൂസ് ലൈവിന്റെ ഈ ആരോപണവും ശരിയാണെന്നു തെളിഞ്ഞു.

മനോജിനെ തിരിച്ച് പാപ്പാനായി നിയമിക്കുകയും, ആനയ്ക്കു പൂർണ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലൈറ്റും ക്യാമറയും അടക്കം ഒരുക്കുകയും ചെയതു. ഇതോടെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ കണ്ടെത്തലുകളും, സുരക്ഷാ ഭീഷണിയും അടക്കം സത്യമാണെന്നത് വ്യക്തമായത്.