തേർഡ് ഐ ബ്യൂറോ
റിയാദ്: കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിയാണ് രോഗം ബാധിച്ച് മരിച്ചത്. അതിരമ്പുഴ നിരപ്പേൽ ഇക്ബാൽ റാവുത്തറാ(67)ണ് മരിച്ചത്.
കൊവിഡ് ബാധിച്ച റാവുത്തർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കിംങ് ഫഹദ് മെഡിസിറ്റി ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. സൗദി കൺസൾട്ടന്റ് കമ്പനിയിൽ ഐ.എസ്.ഒ സ്‌പെഷ്യലിസ്റ്റായിരുന്നു ഇദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
36 വർഷത്തോളമായി ഇദ്ദേഹം സൗദിയിൽ കുടുംബ സമേതമാണ് താമസിച്ചിരുന്നത്. റിയാദിലെ സാമൂഹ്യ പ്രവർത്തന മേഖലകളിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. റിയാദിലെ മലയാളികൾക്കിടയിൽ സാമൂഹ്യ സേവന രംഗങ്ങളിൽ ഇദ്ദേഹം സജീവമായിരുന്നു.
ഭാര്യ ഫാത്തിമ ബാവി, സഫീജ.
മക്കൾ -ഫെബിന (ടെക്‌നോപാർക്ക്), റയാൻ (മോഡേൺ സ്‌കൂൾ റിയാദ്), സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുമെന്നു ഇന്ത്യൻ സോഷ്യൽ ഫോറം അറിയിച്ചു.