Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ: ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ മുംബൈയിലെ ഓഫീസില്‍ കവര്‍ച്ച. നടന്റെ മുംബൈയിലെ വീര ദേശായി റോഡിലുള്ള ഓഫീസിലാണ് മോഷണം നടന്നത്. കവര്‍ച്ച നടന്നതിന്റെ ദൃശ്യങ്ങള്‍ താരം എക്‌സില്‍ പോസ്റ്റ് ചെയ്തു.മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊട്ടിച്ചതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

മോഷ്ടാക്കള്‍ ഓഫീസിലെ അക്കൗണ്ട് ഡിപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിച്ചിരുന്ന ഒരു സിനിമയുടെ നെഗറ്റീവും കവര്‍ന്നതായി അനുപം ഖേര്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ദൈവം അവര്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെയെന്നും തന്റെ ഓഫീസ് കേസ് ഫയല്‍ ചെയ്തതായും മോഷ്ടാക്കള്‍ ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചതായി മുംബൈ പൊലീസിനെ ടാഗ് ചെയ്ത പോസ്റ്റില്‍ താരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിരുന്ന 4.15 ലക്ഷം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയതായി സംഭവത്തില്‍ കേസെടുത്ത അംബോലി പൊലീസ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9.45ഓടെ ഓഫീസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.