Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പെരുമ്പാവൂരിൽ അമ്പലത്തിൽ നിന്ന് ഉരുളി മോഷ്ടിച്ച കള്ളനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി ആണ് പിടിയിലായത്. ഇന്നലെയാണ് ആലം റഹ്മാൻ ഉരുളി മോഷ്ടിച്ചത്. പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉരുളിയാണ് അസം നവഗോൺ സ്വദേശി ആലം റഹ്മാൻ മോഷ്ടിച്ചത്.

നിവേദ്യത്തിന് ഉപയോഗിക്കുന്ന ഓട്ടുരുളി കവർന്നെടുത്തത് ഉച്ചക്ക്. ആറായിരം രൂപയോളം വില വരുന്ന ഉരുളി മോഷ്ടിച്ചതായി ക്ഷേത്രം ജീവനക്കാരൻ ജയകൃഷ്ണൻ പരാതിപ്പെട്ടു. പിന്നാലെ അന്വേഷണം തുടങ്ങിയ പെരുന്വാപൂർ പൊലീസ് ആദ്യം തന്നെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികം വൈകാതെ തന്നെ പെരുന്പാവൂർ ടൗണിൽ നിന്ന് പ്രതിയെ കയ്യോടെ പിടികൂടി. കള്ളന്റെ കയ്യിലെ ബാഗിൽ നിന്ന് തന്നെ ഉരുളി കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.