ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയിൽ കയറി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും എടിഎം കാർഡും ഡ്രൈവിംഗ് ലൈസൻസും കവർന്ന കേസിലെ പ്രതി പിടിയിൽ.
ചിതറ വില്ലേജ് കൊല്ലായിയിൽ കിഴക്കുകര പുത്തൻവീട്ടിൽ അയൂബ് (57)നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം.
പരാതി പ്രകാരം ഇന്നലെതന്നെ കേസെടുത്ത പ്രതി ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group