ഷാപ്പിന്റെ മേല്‍ക്കൂര നീക്കി അകത്ത് കയറി; കള്ള് കുടിയ്ക്ക് ശേഷം മൂന്ന് ലിറ്റര്‍ പാഴ്സലും; പതിനേഴുകാരനെ പിടികൂടി പോലീസ്
സ്വന്തം ലേഖിക
കണ്ണൂര്‍: കള്ളുഷാപ്പിലും കടകളിലും മോഷണം നടത്തിയ സംഘത്തിലെ പതിനേഴുകാരന്‍ പിടിയില്‍.
കാക്കയങ്ങാട്, ഉളിപ്പടി, കുറുക്കന്‍ മുക്ക് മേഖലകളില്‍ വ്യാപക മോഷണം നടത്തിയ പതിനേഴുകാരനാണ് വെളളിയാഴ്ച്ച വൈകുന്നേരം പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചു മണിയോടെ തെറ്റുവഴിയില്‍ നിന്നാണ് മോഷ്ടാക്കളില്‍ ഒരാളെ പോലിസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാക്കയങ്ങാട്, ഉളിപ്പടി, കുറുക്കന്‍മുക്ക് മേഖലകളിലെ നാല് കടകളിലും കള്ള് ഷാപ്പിലുമാണ് മോഷണം നടന്നത്.
ഉളിപ്പടിയിലെ സൂര്യസിമന്റ് പ്രൊഡക്റ്റ്‌സെന്ന സ്ഥാപനത്തിലെ വാതില്‍ തകര്‍ത്ത ശേഷം അകത്തുകടന്ന മോഷ്ടാക്കള്‍ സ്ഥാപനത്തിനുള്ളിലെ ഭണ്ഡാരവും മേശയും തകര്‍ത്ത് മേശയിലുണ്ടായിരുന്ന 600 രൂപയും ഭണ്ഡാരത്തിലുണ്ടായിരുന്ന പണവും കവര്‍ന്നു.
സമീപത്തുളള തട്ടുകടയില്‍ കയറിയ മോഷ്ടാക്കള്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം കടയ്ക്കുളളിലെ സാധന സാമഗ്രികളും തകര്‍ത്തു.
ഉളിക്കലിലെ കള്ള് ഷാപ്പിന്റെ മേല്‍ക്കൂര നീക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഇവിടെ നിന്നും കള്ള് കുടിച്ച ശേഷം മൂന്ന് ലിറ്ററോളം കള്ള് മോഷ്ടിച്ചാണ് സംഘം കടന്നു കളഞ്ഞത്.
സമീപത്തെ പെട്ടിക്കടയില്‍ നിന്നും സിഗരറ്റ്, കത്തി, പെന്‍ഡ്രൈവ് എന്നിവയും മോഷ്ടിച്ചു.
മുഴക്കുന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളായ പതിനേഴു വയസുകാരനെ തെറ്റുവഴിയില്‍വെച്ചു അറസ്റ്റു ചെയ്തത്. രണ്ടു പേര്‍ ചേര്‍ന്നതാണ് മോഷണം നടത്തിയതെന്ന് പ്രതി പോലിസിന് മൊഴി നല്‍കി.
സംഭവ സ്ഥലങ്ങളില്‍ ഡോഗ്, ഫോറന്‍സിക് വിഭാഗങ്ങളും പരിശോധന നടത്തിയിട്ടുണ്ട്. മുഴക്കുന്ന് എസ്‌ഐ നാസര്‍ പൊയിലന്‍, എഎസ്‌ഐ വിനയന്‍, സീനിയര്‍ സിപിഒ ബഷീര്‍, സിപിഒ സതേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.