ആഢംബരത്തില്‍ മതിമറന്ന താരപുത്രന് ജയിലില്‍ ഒരു മാസത്തെ ചെലവു കാശായി 4500 രൂപ അയച്ച്‌ വീട്ടുകാര്‍

Spread the love

സ്വന്തം ലേഖിക

മുംബൈ: ആഢംബര ജീവിതം നയിച്ച ആര്യന്‍ഖാന് ജയിലില്‍ ഒരു മാസത്തെ ചിലവ്കാശായി മാതാപിതാക്കള്‍ അയച്ചു നല്‍കിയത് 4500 രൂപ.

ജയില്‍ നിയമപ്രകാരം 4500 രൂപ മാത്രമേ ഒരു മാസത്തെ ചിലവുകള്‍ക്കായി വീട്ടുകാര്‍ക്ക് അയച്ച്‌ നല്‍കാന്‍ കഴിയുകയുള്ളു.
ജയിലിലെ ക്യാന്റീന്‍ ചെലവുകള്‍ക്കായിട്ടാണ് ആര്യന്‍ ഈ തുക ഉപയോഗിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയില്‍ ഭക്ഷണത്തിന് പുറമേ ഈ രൂപ കൊണ്ട് ക്യാന്റീനില്‍ നിന്നും തടവുപുള്ളികള്‍ക്ക് ഇഷ്ട ഭക്ഷണം കഴിക്കാനാവും.

ആഢംബരക്കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത ആര്യന്‍ഖാന്‍ അറസ്റ്റിലായ ശേഷം മാതാപിതാക്കളുമായി വീഡിയോകോളില്‍ സംസാരിക്കുകയും ചെയ്തു. ജയിലിലെത്തിയ ശേഷം ആദ്യമായാണ് താരപുത്രന്‍ കുടുംബവുമായി സംസാരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളാല്‍ ജയിലിനുള്ളിലേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല, അതിനാല്‍ ആഴ്ചയില്‍ രണ്ടു വട്ടം തടവുകാര്‍ക്ക് വീഡിയോ കാേള്‍ വഴി വീട്ടിലുള്ളവരുമായി ബന്ധപ്പെടാനാവും. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി 20ാം തീയതിയിലേക്കാണ് കോടതി മാറ്റിയിട്ടുള്ളത്.