ഡോക്ടറുടെ  രണ്ടു  ദിവസം  പഴക്കമുള്ള  മൃതദേഹം ക്ലിനിക്കിൽ

ഡോക്ടറുടെ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം ക്ലിനിക്കിൽ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കില്‍ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളില്‍ വേണുഗോപാലിന്റെ മകന്‍ ഡോ. അനീഷിന്റെ (32) മൃതദേഹമാണ് മുതുകുളം സബ് ട്രഷറിക്കു സമീപത്തെ ഡന്റല്‍ ക്ലിനിക്കില്‍ ഇന്നലെ സന്ധ്യയോടെ കാണപ്പെട്ടത്. മുറിയില്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
2 ദിവസമായി ക്ലിനിക് തുറന്നിരുന്നില്ല. വാതില്‍ പൂര്‍ണമായി അടച്ചിരുന്നുമില്ല. സുഹ‍ൃത്ത് ഇന്നലെ സന്ധ്യയോടെയെത്തി തുറന്നു നോക്കിയപ്പോഴാണു ഡോക്ടറെ മരിച്ച നിലയില്‍ കണ്ടത്. പലപ്പോഴും അനീഷ് ക്ലിനിക്കില്‍ താമസിക്കാറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ഫോണില്‍ ബന്ധപ്പെട്ടിട്ടു കിട്ടാതിരുന്നതിനാല്‍ പിതാവ് വേണുഗോപാല്‍ അന്വേഷിച്ച്‌ എത്തിയിരുന്നു.
അവിവാഹിതനാണ്.