ഭരണഘടനാവിരുദ്ധ ഉത്തരവ് എടുത്ത് കളഞ്ഞ് മോദി സർക്കാർ ; ആർ.എസ്.എസ് പരിപാടികളില്‍ ഇനി സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാം

Spread the love

ഡല്‍ഹി : രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്.) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സർക്കാർ ജീവനക്കാർക്കുള്ള വിലക്ക് നീക്കി കേന്ദ്ര സർക്കാർ.

തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ദീർഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചത്.

58-വർഷങ്ങള്‍ക്ക് മുൻപ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സർക്കാർ എടുത്തുകളഞ്ഞതായി ബി.ജെ.പി ഐടി സെല്‍ തലവൻ അമിത് മാളവ്യ പ്രതികരിച്ചു. പാർലമെന്റില്‍ 1966-ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ പോലീസ് വെടിവെപ്പില്‍ നിരവധിപേർ മരിച്ചു. തുടർന്ന് ഇന്ദിരാഗാന്ധിയാണ് സർക്കാർ ജീവനക്കാർ ആർ.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കിക്കൊണ്ട് ഉത്തരവിട്ടതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ ഉയരുന്നുണ്ട്. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ നേതാവായ പ്രിയങ്ക ചതുർവേദി നടപടിയില്‍ പ്രതിഷേധമറിയിച്ചു. ഉത്തരവോടുകൂടി ഇ.ഡി., സി.ബി.ഐ, ഐ.ടി എന്നിവയിലെ ഉദ്യോഗസ്ഥർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും സംഘിയാണെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്ന് അവർ പറഞ്ഞു.