Spread the love

അടൂർ: കായംകുളം -പത്തനാപുരം സംസ്ഥാന പാതയിൽ നിയന്ത്രണംവിട്ട കാർ പാതയരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. വീട് ഭാഗികമായി തകർന്നു. കാർ യാത്രക്കാർക്ക് പരിക്കേറ്റു.കൂടൽ എസ്.ഐ രജിത് കുമാർ (50), ബന്ധുക്കളായ അൽക്ക (60), പൊടിയമ്മ (80) എന്നിവർക്കാണ് പരിക്കേറ്റത്.

video
play-sharp-fill

രജിത് കുമാറിനെയും അൽക്കയെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പൊടിയമ്മയെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.

മരുതിമൂട് ചക്കാലപ്പടിയിൽ സെന്‍റ് മേരീസ് കത്തോലിക്ക പള്ളിക്കു സമീപം തെങ്ങും തറയിൽ ഏലിയാമ്മ തോമസിന്‍റെ വീട്ടിലേക്കാണ് മാരുതി കാർ ഇടിച്ചു കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂരിൽനിന്ന് കൂടലിലേക്ക് പോകുകയായിരുന്ന കാർ പാതയുടെ വലതു വശത്തേക്കു കയറി വൈദ്യുതി തൂണിന്‍റെയും പള്ളിയുടെ ചുറ്റുമതിലിനുമിടയിലൂടെ പാതയരികിലെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഭിത്തികളും മേൽക്കൂരയും തകർന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാർ അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.