play-sharp-fill
തട്ടുകടക്കാർക്ക് സന്തോഷ വാർത്ത: രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാൻ നിർദേശം: പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഇനി സർട്ടിഫിക്കറ്റും

തട്ടുകടക്കാർക്ക് സന്തോഷ വാർത്ത: രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാൻ നിർദേശം: പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഇനി സർട്ടിഫിക്കറ്റും

ന്യൂഡൽഹി :തട്ടുകടകളുടെ റജിസ്ട്രേഷനുള്ള 100 രൂപ ഫീ സ് ഒഴിവാക്കി നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്‌ ഭക്ഷ്യസുരക്ഷാ അതോറിറ്റിയോടു നിർദേശിച്ചു.

തട്ടുകടകളുടെ റജിസ്ട്രേഷൻ കൂടുതൽ ശക്തമാക്കാൻ ഉദ്ദേശിച്ചാണു നിർദേശം. അതോറിറ്റിയുമായി

സഹകരിച്ച് ആരോഗ്യമന്ത്രാലയം നടത്തു ന്ന ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കേഷൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയുടെ ഭാഗമാകുന്ന വർക്കെല്ലാം സ്ട്രീറ്റ് സേഫ് എന്ന പേരിൽ പരിശോധനാ കിറ്റുകൾ നൽകും.

ഭക്ഷ്യവിതരണ പോർട്ട ലുകളിലും ആപ്പുകളിലും തട്ടുകട കളുടെ റജിസ്ട്രേഷൻ പ്രോത്സാ ഹിപ്പിക്കും.

പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് എഫ്എ സ്എസ്ഐ നൽകുന്ന സർട്ടിഫിക്കറ്റ് ബിസിനസിനും സഹായകരമാകുമെന്നു നഡ്‌ഡ പറഞ്ഞു.