ഡൽഹി: പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ശശി തരൂർ അന്തരാഷ്ട്ര തലത്തില്‍ പണി തുടങ്ങി. നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങള്‍ അനുസരിച്ച് ദൗത്യം ഏറ്റെടുത്ത ശശി തരൂർ തന്റെ ആദ്യ ജോലി ഫ്രാൻസുമായി നടത്തി.
ഇന്ത്യ സന്ദർശിക്കുന്ന ഫ്രഞ്ച് പ്രതിനിധി സംഘവുമായി ശശി തരൂർ ചർച്ച നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. പാക്കിസ്ഥാൻ സ്പോണ്‍സർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഫ്രാൻസ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.
ഇതോടെ ആദ്യ ദൗത്യത്തില്‍ രാജ്യത്തിനു തന്നെ അഭിമാനകരമായ നയതത്ര വിജയം കൈവരിച്ചിരിക്കുകയാണ് ശശി തരൂർ. ഫ്രഞ്ച് പ്രതിനിധി സംഘം രാജ്യത്തിന് ശക്തമായ പിന്തുണ അറിയിച്ചതായി കോണ്‍ഗ്രസ് എംപി കൂടിയായ ശശി തരൂർ വ്യക്തമാക്കി. കോണ്‍ഗ്രസ് എം.പി ആണേലും ശശി തരൂർ ഇന്ത്യൻ വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തലവൻ ആണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസ് പാർട്ടിയുടെ എതിർപ്പുകളേ മറികടന്നാണ് ശശി തരൂർ മോദി സർക്കാരുമായി സഹകരിക്കുന്നത്.ഫ്രാൻസുമായി നടത്തിയ ചർച്ച വിജയം ആയിരുന്നു എന്നും പാക്കിസ്ഥാന്റെ ഭീകരതക്കെതിരെ ഫ്രാൻസ് ഇന്ത്യക്കൊപ്പം അണി ചേരുമെന്നും ശശി തരൂർ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെ ഫ്രഞ്ച് സെനറ്റ് പ്രതിനിധി സംഘം പൂർണ്ണമായി പിന്തുണച്ചു.
വിദേശകാര്യ പാനലിന്റെ യോഗത്തില്‍, അഞ്ചംഗ പ്രതിനിധി സംഘം ‘സൗട്ടിയൻ’ എന്ന പദം ഉപയോഗിച്ചു, അതായത് ‘പൂർണ്ണ പിന്തുണ എന്നാണ് ഇതിന്റെ അർഥം എന്നും തരൂർ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് ഫ്രഞ്ച് സെനറ്റ് പ്രതിനിധി സംഘം പിന്തുണ നല്‍കിയോ എന്ന ചോദ്യത്തിന്, ‘തീർച്ചയായും’ എന്ന് തരൂർ പറഞ്ഞു.ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുന്നതിനായി വ്യാഴാഴ്ച ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെൻമാർക്ക് എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ സംഘം പോകുകയാണ്. 33 രാജ്യങ്ങള്‍ സന്ദർശിക്കും.
ഇതിന്റെ തലവനും തിരുവനന്തപുരത്തേ കോണ്‍ഗ്രസ് എം പി കൂടിയായ ശശി തരൂർ ആണ്.
രാഹുല്‍ ഗാന്ധിയുടെ പാർട്ടിക്കാരൻ ആണേലും ശശി തരൂരിനെ ലോകത്തിനു മുന്നില്‍ കാര്യങ്ങള്‍ വിവരിക്കാൻ മോദി തിരഞ്ഞെടുത്തത് തികഞ്ഞ ആത്മ വിശ്വാസത്തില്‍ ആയിരുന്നു. പിഴക്കാത്ത വാക്കുകളും പഠിച്ച് സംസാരിക്കുന്നതും തരൂരിന്റെ പ്രത്യേകതയാണ്. മാത്രമല്ല തരൂരിന്റെ നയതന്ത്ര രംഗത്തേ മികവും മോദി ഉപയോഗിക്കുകയാണ്.ഇന്ത്യൻ സംഘത്തിനെ ഫ്രാൻസിന്റെ പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തിയതായി ശ്രീ തരൂർ പറഞ്ഞു.
ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രഖ്യാപിക്കുന്നതിനായി, പാർട്ടി വ്യത്യാസമില്ലാതെ 50-ലധികം രാഷ്ട്രീയ നേതാക്കളും പാർലമെന്റ് അംഗങ്ങളും മുൻ മന്ത്രിമാരും ബുധനാഴ്ച മുതല്‍ ലോക തലസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഏഴ് പ്രതിനിധികളില്‍ ഭാഗമാകും. പ്രതിനിധി സംഘം മൊത്തം 32 രാജ്യങ്ങളും ബെല്‍ജിയത്തിലെ ബ്രസ്സല്‍സിലുള്ള യൂറോപ്യൻ യൂണിയൻ ആസ്ഥാനവും സന്ദർശിക്കും.