play-sharp-fill
ഉച്ചഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചു ; ആരോപണവുമായി ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ

ഉച്ചഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചു ; ആരോപണവുമായി ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ

സ്വന്തം ലേഖകൻ

ഡൽഹി: മൂന്ന് വർഷങ്ങൾക്ക് മുൻപ് സ്ഥാനക്കയറ്റ അഭിമുഖത്തിനിടയിൽ തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിലെ (ഐഎസ്ആർഒ) മുതിർന്ന ശാസ്ത്രജ്ഞൻ രംഗത്ത്. ഐഎസ്ആർഒയിൽ ഉപദേശകനായി പ്രവർത്തിക്കുന്ന തപൻ മിശ്രയാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ആരോപണവുമായി രംഗത്തെത്തിയത്.

2017 മേയ് 23ന് ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ തനിക്ക് മാരകമായ വിഷം നൽകിയെന്നാണ് തപൻ മിശ്രയയുടെ വെളിപ്പെടുത്തൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മിശ്രയുടെ വെളിപ്പെടുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർസെനിക് ട്രൈയോക്‌സൈഡ് നൽകിയെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.ഉച്ചഭക്ഷണത്തിനുശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്‌നിയിലോ കലർത്തിയാകും വിഷം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിഷബാധയ്ക്ക് ഡൽഹി എയിംസിൽ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്.

ലോംഗ് കെപ്റ്റ് സീക്രട്ട് എന്ന് കുറിച്ചാണ് സംഭവത്തെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്ക് പേജിൽ വിവരിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ സംഭവത്തെക്കുറിച്ച് ഐഎസ്ആർഒ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല