video
play-sharp-fill

Saturday, May 17, 2025
HomeCinemaഅതിശയിച്ച്‌ തണ്ടേലിന്റെ ആരാധകര്‍ അതിജീവനത്തിന്റെ കഥ, വര്‍ണാഭമായ ഫോട്ടോകള്‍ പുറത്ത്

അതിശയിച്ച്‌ തണ്ടേലിന്റെ ആരാധകര്‍ അതിജീവനത്തിന്റെ കഥ, വര്‍ണാഭമായ ഫോട്ടോകള്‍ പുറത്ത്

Spread the love

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. നാഗചൈതന്യയുടെ തണ്ടേലിന്റെ ഒരു ഗാനത്തിന്റെ ഫോട്ടോകള്‍ ചര്‍ച്ചയായിരിക്കുകയാണ്. സായ് പല്ലവിയെയും നായകൻ നാഗചൈതന്യയെയും ഫോട്ടോയില്‍ കാണാം. വര്‍ണാഭമായ പശ്ചാത്തലത്തിലുള്ള ഒരു ഗാനമായതിനാല്‍ ചിത്രത്തിന്റെ ആരാധകര്‍ അതിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ശിവരാത്രിയുടെ പശ്ചാത്തലത്തിലുള്ള ഒരു ഗാനമായിരിക്കുമെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്.

ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് തണ്ടേലിന്റേത്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍ എന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗചൈതന്യ നായകനാകുമ്ബോള്‍ സായ് പല്ലവി ചിത്രത്തില്‍ നായികയാകുന്നു. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്. അമരൻ എന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ ലൊക്കേഷൻ കശ്‍മീരാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments