video
play-sharp-fill

തണലോരത്തെ ജില്ലയിലെ ഒന്നാം നമ്പർ പാർക്കാക്കി മാറ്റും : ജില്ലാ കളക്ടർ

തണലോരത്തെ ജില്ലയിലെ ഒന്നാം നമ്പർ പാർക്കാക്കി മാറ്റും : ജില്ലാ കളക്ടർ

Spread the love

സ്വന്തം ലേഖിക

കോട്ടയം : നീറിക്കാട് ടൂറിസം ഡെവലപമേന്റ്‌സൊസൈറ്റി യുടെ കീഴിലുള്ള ‘തണലോരം’ ജില്ലയിലെ ഒന്നാം നമ്പർ ജൈവ വൈവിധ്യമാർന്ന പാർക്കാക്കി മാറ്റും എന്നു ജില്ലാ കളക്ടർ പി. കെ സുധീർ ബാബു ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ശുചികരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സാംസാരിക്കവെ ആണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.അതിനായി ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധസഹായങ്ങളും അദേഹം വാഗ്ദാനം ചെയ്തു.

നീറിക്കാട് ടൂറിസം ഡെവലൊപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് രാജഗോപാൽ നീറിക്കാട് അധ്യക്ഷനായി ഇരുന്ന യോഗത്തിൽ പദ്ധതി കോ.ഓർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.നീറിക്കാട് പള്ളിവികാരി ഫാ.എബി അലക്‌സ്,നാലുമണിക്കാറ്റ് പ്രസിഡന്റ് ഡോക്ടർ പുന്നൻ കുര്യൻ,പഞ്ചായത്തു പ്രസിഡന്റ് മോളിതോമസ്,ജില്ലാപഞ്ചായത് മെമ്പർ ലിസമ്മബേബി,ബ്ലോക്ക് പഞ്ചായത്തു മെമ്പർ ജോയിസ് കൊറ്റത്തിൽ,ഗ്രാമപഞ്ചായത് അംഗങ്ങളായ ജോസ് കൊറ്റത്തിൽ, ബിനോയ്മാത്യു, പി.പി പത്മനാഭൻ,അസി. എക്‌സി എൻജിനീയർ ആർ സുശീല,അഗ്രി,അസിസ്റ്റന്റ് എൻജിനീർ മുഹമ്മദ് ഷെറീഫ്,ജേക്കബ് ജോർജ്,തണലോരം സെക്രട്ടറി ടി. വി മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണലോരം ഭാരവാഹികളായ ടി. ബി പത്മകുമാരി,അനിൽകുമാർ,ടി ജി രുഗ്മിണിയമ്മ,കെ.എം കുര്യാക്കോസ്,അലക്‌സാണ്ടർ,സാബുമോഹൻ എന്നിവർപരിപാടികൾക് നേതൃത്വം വഹിച്ചു.

Tags :