മലയാളിയായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്റെ കൊലപാതകം : പ്രതി അറസ്റ്റിൽ ; പിടിയിലായത് പുരുഷ ലൈംഗീക തൊഴിലാളി

മലയാളിയായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്റെ കൊലപാതകം : പ്രതി അറസ്റ്റിൽ ; പിടിയിലായത് പുരുഷ ലൈംഗീക തൊഴിലാളി

സ്വന്തം ലേഖിക

ഹൈദരാബാദ്: ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷ് കുമാറിന്റെ (56) കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ജെ. ശ്രീനിവാസാണു (39) പിടിയിലായത്. അമീർപേട്ടിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണു ശ്രീനിവാസ്.

സ്വവർഗ്ഗ ലൈംഗികതയ്ക്ക് പകരമായി പണം നൽകണമെന്നാവശ്യപ്പെട്ട് സുരേഷിനെ ഭീഷണിപ്പെടുത്തുകയും തുടർന്ന് കൊലപ്പെടുത്തുകയുമാണ് ചെയ്തതതെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50,000 രൂപ ചോദിച്ചിട്ടു നൽകാത്തതാണു കൊലയ്ക്കു കാരണമെന്നു ശ്രീനിവാസ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. സുരേഷ് കുമാറിന്റെ ഫ്ളാറ്റിലെ നിത്യ സന്ദർശകനായിരുന്നു ശ്രീനിവാസ്.

മൂന്ന് ടീമുകളായി തിരിഞ്ഞ് സാങ്കേതിക, ഫോറൻസിക് തെളിവുകളും രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ശ്രീനിവാസാണ് സുരേഷിനെ കൊലപ്പെടുത്തിയതവണെന്ന് കണ്ടെത്തിയത്. സുരേഷ് തനിച്ചായായിരുന്നു താമസിച്ചിരുന്നത്. ലാബിൽ പരിശോധനയ്ക്കായി രക്തം ശേഖരിക്കാനെന്ന കാരണം പറഞ്ഞാണ് ശ്രീനിവാസ് ഫ്‌ളാറ്റിൽ എത്തിയിരുന്നത്. അങ്ങനെ സുരേഷിനോട് അടുക്കുകയും ആ ബന്ധം വളരുകയും ചെയ്തു.

ലൈംഗികതയ്ക്ക് പകരമായി സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്ന ശ്രീനിവാസ് തുക ലഭിക്കാത്തതിനാൽ സുരേഷിനെ കൊല്ലാനുള്ള പദ്ധതിയിട്ടു.
ഇതിനു വേണ്ടി ശ്രീനിവാസ് ഒരു കത്തി വാങ്ങി സുരേഷിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയി. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഇരുവരും തമ്മിൽ പണത്തിന്റെ പേരിൽ തർക്കമുണ്ടായി. അതിനിടയിൽ പ്രതി, സുരേഷിനെ കത്തികൊണ്ട് ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് എന്നാണ് പോലീസ് പറയുന്നത്.

20 വർഷമായി സുരേഷ് ഹൈദരാബാദിലാണ് താമസിക്കുന്നത്. ഭാര്യയും ഇവിടെതന്നെയാണ് ജോലി ചെയ്തിരുന്നെങ്കിലും 2005ൽ ചെന്നൈയിലേക്ക് മാറി. ഒക്ടോബർ ഒന്നിന് സുരേഷ് ജോലിക്കെത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അടുത്ത് തന്നെ താമസിക്കുന്ന ബന്ധുക്കൾ അപ്പാർട്ട്‌മെന്റ് പുറത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടപ്പോൾ ചെന്നൈയിലുള്ള ഭാര്യയെ വിവരം അറിയിച്ചു. തുടർന്ന് ഇവർ സ്ഥലത്തെത്തുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥയാണ് സുരേഷ് കുമാറിന്റെ ഭാര്യ. ഇവരുടെ മകൾ ഡൽഹിയിലും മകൻ അമേരിക്കയിലുമാണ്.