Spread the love

സ്ത്രീകളെ ഭാര്യമാരായി വാടകയ്ക്കെടുക്കാം. പാചകം, ഒരുമിച്ച്‌ പുറത്തുപോകല്‍, താമസം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രതിഫലം പണമായി നല്‍കുന്നു. കേൾക്കാൻ നല്ല രസമുണ്ടല്ലേ സത്യമാണ്.
എവിടെയെന്ന് അറിയണ്ടേ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ തായ്‌ലൻഡ്.

video
play-sharp-fill

അടുത്തിടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലൂടെ തായ്‌ലൻഡിലെ ഒരു പ്രത്യേക സാമൂഹിക പ്രവണത ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘വാടകയ്ക്ക് ഭാര്യമാരെ’ ലഭിക്കുന്ന ഒരു രീതിയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഇത് ‘വൈഫ് ഓണ്‍ ഹയർ’ അല്ലെങ്കില്‍ ‘ബ്ലാക്ക് പേള്‍’ എന്നും അറിയപ്പെടുന്നു.

ഈ രീതി അനുസരിച്ച്‌, വിനോദസഞ്ചാരികള്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് സ്ത്രീകളെ ഭാര്യമാരായി വാടകയ്ക്കെടുക്കാം. പാചകം, ഒരുമിച്ച്‌ പുറത്തുപോകല്‍, താമസം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രതിഫലം പണമായി നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ബന്ധം ഒരു കരാറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇതിന് നിയമപരമായ വിവാഹത്തിന്റെ സാധുതയില്ല. എന്നാല്‍, ഈ ബന്ധത്തിനിടയില്‍ വിനോദസഞ്ചാരിക്ക് സ്ത്രീയോട് ഇഷ്ടം തോന്നിയാല്‍, അവളെ വിവാഹം കഴിക്കാനുള്ള സാധ്യതയുമുണ്ട്. തായ്‌ലൻഡിലെ പട്ടായയിലാണ് ഈ പ്രവണത വ്യാപകമായി കാണപ്പെടുന്നത്.

ലാവെർട്ട് എ. ഇമ്മാനുവല്‍ എഴുതിയ ‘തായ് ടാബൂ – ദി റൈസ് ഓഫ് വൈഫ് റെന്റല്‍ ഇൻ മോഡേണ്‍ സൊസൈറ്റി’ എന്ന പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദാരിദ്ര്യം കാരണം സ്വന്തം കുടുംബത്തെ പോറ്റാൻ വേണ്ടിയാണ് പല സ്ത്രീകളും ഈ വഴി തിരഞ്ഞെടുക്കുന്നതെന്ന് പുസ്തകം പറയുന്നു. ബാറുകളിലും നൈറ്റ്ക്ലബുകളിലും ജോലി ചെയ്യുന്ന ഇവർ അവിടെവെച്ചാണ് വിദേശ വിനോദസഞ്ചാരികളുമായി പരിചയപ്പെടുന്നത്.

വാടക ഭാര്യയുടെ ഫീസ് സ്ത്രീയുടെ പ്രായം, സൗന്ദര്യം, വിദ്യാഭ്യാസം, കരാറിന്റെ കാലാവധി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുറച്ച്‌ ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ ഈ ബന്ധം തുടരാം. റിപ്പോർട്ടുകള്‍ അനുസരിച്ച്‌, പ്രതിഫലം 1600 ഡോളർ (ഏകദേശം 1.3 ലക്ഷം രൂപ) മുതല്‍ 1,16,000 ഡോളർ (ഏകദേശം 96 ലക്ഷം രൂപ) വരെയാകാം.

തായ്‌ലൻഡില്‍ ഈ രീതിക്ക് നിയമപരമായ നിയന്ത്രണങ്ങളില്ലാത്തതിനാല്‍, ഇത് പൂർണ്ണമായും ഒരു സ്വകാര്യ കരാറാണ്. ജപ്പാനിലും കൊറിയയിലും ഇതിനകം പ്രചാരത്തിലുള്ള ‘ഗേള്‍ഫ്രണ്ട് ഫോർ ഹയർ’ സേവനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തായ്‌ലൻഡും ഇത് ടൂറിസം വ്യവസായത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പ്രവണത അതിവേഗം വളരുന്നുവെന്ന് തായ് സർക്കാർ സമ്മതിക്കുന്നു. ഇതില്‍ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി ഒരു പുതിയ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച്‌ സർക്കാർ ആലോചിക്കുന്നുണ്ട്.