play-sharp-fill
സംസ്ഥാനത്തെ പാഠപുസ്തക ഡിപ്പോകളിലും സ്‌കൂളുകളിലും കെട്ടികിടക്കുന്ന പാഠപുസ്തകങ്ങൾ തൂക്കി വിൽക്കാൻ ഒരുങ്ങുന്നു; കണക്കില്ലാതെ പുസ്തകം അച്ചടിച്ചിറക്കിയതു വഴി ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടായതായി ആക്ഷേപം

സംസ്ഥാനത്തെ പാഠപുസ്തക ഡിപ്പോകളിലും സ്‌കൂളുകളിലും കെട്ടികിടക്കുന്ന പാഠപുസ്തകങ്ങൾ തൂക്കി വിൽക്കാൻ ഒരുങ്ങുന്നു; കണക്കില്ലാതെ പുസ്തകം അച്ചടിച്ചിറക്കിയതു വഴി ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടായതായി ആക്ഷേപം

സ്വന്തം ലേഖകൻ

തിരുവന്തപുരം: സംസ്ഥാനത്തെ പാഠപുസ്തക ഡിപ്പോകളിലും സ്‌കൂളുകളിലും കെട്ടികിടക്കുന്ന കാലഹരണപ്പെട്ട പാഠപുസ്തകങ്ങൾ തൂക്കി വിൽക്കാൻ ഒരുങ്ങുന്നു. ആദ്യ കരാറുകാരൻ മുഴുവൻ പുസ്തകങ്ങളും നീക്കം ചെയ്യാതിരുന്നതോടെയാണ് പൊതുവിദ്യാഭ്യാസവകുപ്പിനോട് കെട്ടികിടക്കുന്ന കണക്കെടുക്കാൻ കെ.ബി.പി.എസ് നിർദേശം നൽകിയത്.


 

കണക്കില്ലാതെ പുസ്തകം അച്ചടിച്ചിറക്കിയതുവഴി ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടവും ഇവ സൂക്ഷിച്ചുവച്ചതുവഴി സ്ഥലപരിമിതിയും ഉണ്ടായതായി ആക്ഷേപം. ഓരോ വിദ്യാഭ്യാസ ഉപജില്ലയിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളിലും ബുക്ക് ഡിപ്പോകളിലും പാഠപുസ്തകങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ട്. ക്ലാസ് മുറികളിലാണ് അഞ്ചുവർഷത്തിന് മുകളിലായി ഇവ സൂക്ഷിച്ചിരിക്കുന്നത്.
2017 മാർച്ച് 31വരെയുള്ള പാഠപുസ്തകങ്ങൾ കാലഹരണപ്പെട്ടതാണെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇക്കൂട്ടത്തിൽ കഴിഞ്ഞവർഷം പുറത്തിറക്കിയ പുസ്തകങ്ങൾ വരെയുണ്ട്. ഇവയെല്ലാം തരം തിരിച്ച് ചിതലരിച്ചവ പൊടിതട്ടിയെടുത്ത് തൂക്കി നോക്കി കണക്ക് അറിയിക്കാനാണ് നിർദേശം. കാലഹരണപ്പെട്ട പുസ്തകങ്ങൾ എടുക്കാൻ ഒരു കരാറുകാരനെ ഏൽപിച്ചിരുന്നെങ്കിലും കരാറുകാരൻ മുഴുവൻ നീക്കിയില്ല. വീണ്ടും മറ്റൊരാൾക്ക് കരാർ നൽകിയാണ് രണ്ടാംശ്രമം നടത്തിയത്.

സ്വന്തം കീശയിൽ നിന്ന് പണം മുടക്കി ഇതരസംസ്ഥാനക്കാരെ ജോലിക്ക് വിളിച്ചാണ് അധ്യാപകർ നിർദേശം നടപ്പിലാക്കുന്നത്. സൗജന്യമായി വിതരണം ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തെക്കാൾ പുസ്തകങ്ങൾ അച്ചടിച്ച് ഇറക്കിയതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന ആരോപണം ശക്തം.