play-sharp-fill
ഹിന്ദു ആണെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു: അടൂർ ഗോപാലകൃഷ്ണൻ; ഭരണഘടനയുടെ മുഖവാചകമെങ്കിലും കുട്ടികൾ കാണാതെ പഠിക്കണം

ഹിന്ദു ആണെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു: അടൂർ ഗോപാലകൃഷ്ണൻ; ഭരണഘടനയുടെ മുഖവാചകമെങ്കിലും കുട്ടികൾ കാണാതെ പഠിക്കണം

സ്വന്തം ലേഖകൻ

കൊച്ചി: ഹിന്ദു ആണെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു, കാരണം ഹിന്ദുക്കൾ മറ്റു മതങ്ങളെ തള്ളി പറയാറില്ല. ഒറ്റ മതം മാത്രം മതി എന്നു പറയുന്നത് സങ്കുചിതമായ രീതിയാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണഘടനയുടെ മുഖവാചകമെങ്കിലും കുട്ടികൾ കാണാതെ പഠിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.


 

കൊച്ചിയിൽ കൃതി പുസ്തകോത്സവത്തിൽ കലയും ചെറുത്തു നിൽപ്പും വർത്തമാന കാല ഇന്ത്യയിൽ എന്ന വിഷയത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഉണർന്നിരിക്കുന്ന ജനതയാണ് നമുക്ക് വേണ്ടത്. എന്നാൽ ഉറങ്ങുന്നവരെ ആണ് ഭരണാധികാരികൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മാവോയിസ്റ്റ് വേട്ടയും യുഎപിഎ പോലെയുള്ള വകുപ്പുകൾ ചമുത്തുന്നതും സർക്കാർ കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങൾ ആണെന്ന് അദേഹം കൂട്ടിച്ചേർത്തു.രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ ഇല്ലാതാക്കാൻ അക്രമത്തിൽ ഉൾപ്പെടുന്ന എല്ലാവർക്കും പ്രധാന പ്രതിക്ക് ഒപ്പമുള്ള ശിക്ഷ നൽകണം. ഭരണത്തിലെത്തുന്നവരിൽ കൂടുതൽ പേരും അഴിമതി നടത്തുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം സ്വരൂപിക്കാനാണ്.

 

സെൻസർ ബോർഡിന്റെ നിയന്ത്രണങ്ങൾ മൂലം പഥേർ പാഞ്ചാലി പോലുള്ള സിനിമ ഇന്ന് ചെയ്യാൻ കഴിയില്ല. അങ്ങനെയൊരു സിനിമ ചെയ്താൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമെന്നും അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു.