ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്, ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പണിക്ക് പോയിരുന്നത് ; അതിന് കാരണമായി പറഞ്ഞത് വീട്ടിലേക്ക് പണം അയക്കേണ്ട ആവശ്യമില്ലെന്നായിരുന്നു :പെരുമ്പാവൂരിൽ നിന്നും എൻ.ഐ.എ പിടികൂടിയ അൽഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് സഹവാസിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് കൂടുതൽ വെൡപ്പെടുത്തലുമായി മുർഷിദിന്റെ സഹവാസി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്താണ് പാതാളത്ത് എത്തിയതെന്ന് സഹവാസി പറഞ്ഞു.
മുർഷിദ് ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ജോലിക്ക് പോയിരുന്നത്. ജോലി ചെയ്ത് വീട്ടിലേക്ക് പണം അയ്‌ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ജോലിക്ക് പോകാത്തതിന് അയാൾ പറഞ്ഞിരുന്ന ന്യായീകരണമെന്നും മുർഷിദിന്റെ സഹവാസിയായിരുന്ന യുവാവ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തുന്നത്. അങ്ങനെയാണ് അയാളെ ഒപ്പം കൂട്ടിയത്.
മുർഷിദ് ഒരിക്കൽ പോലും വീട്ടുകാരുമായെി ഫോണിൽ ബന്ധപ്പെടുന്നതായി തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ വീട്ടിലേക്ക് പണമയയ്‌ക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് സ്ഥിരമായി ജോലിക്ക് പോകാത്തതെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കുകയായിരുന്നു.
മുർഷിദിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. താമസിക്കുന്ന വീടിനു പുറത്ത് ആരുമായെങ്കിലും അടുപ്പമുള്ളതായും അറിയില്ല.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് അന്വേഷണത്തിനായി പൊലീസ് വീട്ടിലെത്തിയത്. തങ്ങൾക്കൊപ്പം വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും ആധാർ കാർഡുകളും ഫോണുകളും പൊലീസ് കൊണ്ടുപോവുകയും ചെയ്തു.
രഹസ്യവിവരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ രാജ്യവ്യാപകമായി എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് നിന്ന് മൂന്ന് പേരെ എൻഐഎ പിടികൂടിയത്.
ഇവരുടെ സംഘത്തിലുണ്ടായിരുന്ന ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും പിടികൂടുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു.
മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായത്. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.
കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളും കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് വിവരം. ഡൽഹിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഇവരെ എൻഐഎയുടെ ഡൽഹി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം.
കേരളത്തിൽ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇന്ത്യൻ മേഖലയിൽ 180ഓളം അൽ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് പാകിസ്ഥാനിൽ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ.