അയൽവാസിയുടെ ആക്രണത്തിനെതിരെ പരാതി പറയാനെത്തിയ വീട്ടമ്മയ്ക്ക് നേരെ സി.ഐയുടെ അസഭ്യവർഷം ; പാറശ്ശാല സി.ഐയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ

അയൽവാസിയുടെ ആക്രണത്തിനെതിരെ പരാതി പറയാനെത്തിയ വീട്ടമ്മയ്ക്ക് നേരെ സി.ഐയുടെ അസഭ്യവർഷം ; പാറശ്ശാല സി.ഐയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ അയൽവാസിയുടെ ആക്രമണത്തെ കുറിച്ച് പരാതി പറയാൻ എത്തിയ വീട്ടമ്മയ്ക്ക് നേരെ സർക്കിൾ ഇൻസ്‌പെക്ടറുടെ അസഭ്യവർഷം. സ്റ്റേഷനിൽ പരാതി പറയാനെത്തിയ ചെങ്കൽ സ്വദേശി ഷീലയ്ക്ക് നേരെയാണ് പാറശാല സി ഐ റോബർട്ട് ജോൺ അസഭ്യ വാക്കുകൾ ചൊരിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് ഷീല പാറശ്ശാല സിഐക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുകയാണ്. ഷീല തന്റെ അയൽവാസിയായ വിനീതിന്റെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് പരാതിയുമായി പാറശാല പൊലീസ് സ്റ്റേഷനിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ മക്കളുമൊത്താണ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്. എന്നാൽ പരാതിയിൽ കേസെടുത്ത പൊലീസ് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാൻ നിർദേശം നൽകുകയായിരുന്നു. ഇതേതുടർന്ന് വീണ്ടും സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസിന്റെ മോശം പ്രതികരണം.

ഷീലയുടേത് കള്ളക്കേസാണെന്ന് ആരോപിച്ചായിരുന്നു സിഐ അസഭ്യ വാക്കുകൾ പറയുകയും ആട്ടിയിറക്കുകയും ചെയ്തത്. തുടർന്നാണ് ഷീല നെയ്യാറ്റിൻകര ഡി.വൈഎസ്.പിക്ക് പരാതി നൽകിയത്.

കഴിഞ്ഞ വർഷവും ഷീലയ്ക്ക് നേരെ അയൽവാസിയുടെ ആക്രമണം ഉണ്ടായിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന വിനീത് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇവരെ വീണ്ടും വിനീത് ആക്രമിച്ചത്.

എന്നാൽ വീട്ടമ്മയെ അസഭ്യം പറഞ്ഞതായുള്ള പരാതിയെ കുറിച്ച് അറിയില്ലെന്നാണ് പാറശാല സർക്കിൾ ഇൻസ്പക്ടർ റോബർട്ട് ജോണിന്റെ പ്രതികരണം. അതേസമയം ഷീലയെ ആക്രമിച്ച കേസിൽ അയൽവാസിയെ ഉടൻ പിടികൂടുമെന്നും സി ഐ വ്യക്തമാക്കി

Tags :