Spread the love

തിരുവനന്തപുരം: ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

video
play-sharp-fill

ശബരിമല ഗുരുവായൂർ കൊട്ടിയൂർ തിരുവല്ലം ക്ഷേത്രങ്ങളെ പ്രമുഖ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാൻ പ്രത്യേക പദ്ധതി. സംസ്ഥാനത്ത് ‘മകള്‍ക്കൊപ്പം’ പദ്ധതി നടപ്പിലാക്കും. കൂടാതെ, വനിതകളെ കൂടുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ എസ്‌എച്ച്‌ഒമാരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച്‌ ഗോള്‍ഡൻ‌ അവർ പ്രോജക്‌ട് നടപ്പിലാക്കും.

സംസ്ഥാനത്തെ ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും.

പ്രവാസി ഇൻവെസ്റ്റ്‌ മെന്റ്ഫണ്ട് രൂപീകരിക്കുമെന്നും പ്രഖ്യാപനം. അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ സ്മാരകം കൊച്ചിയില്‍ നിർമ്മിക്കും. 1 കോടി രൂപ അനുവദിച്ചു.കോട്ടയത്ത് കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈവാക്കിന്റെ പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തൃശൂർ തേക്കിൻകാട് മൈതാനം നവീകരിക്കും.

ഇതിനായി 10 കോടി രൂപ വകയിരുത്തി.കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതയായി മെഡിസെപ്പില്‍ സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.

സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടക്കമില്ലാതെ നല്‍കുമെന്ന് മുഖ്യമന്ത്രി.ദുർബല വിഭാഗത്തിനായി കരുതല്‍ മിഷൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.