Spread the love

കോട്ടയം: തലപ്പലം അമ്പാറ ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ കവർച്ചാ കേസ് പ്രതി പിടിയിൽ.കാശിമയൻ എന്ന രാമകൃഷ്ണൻ(39)ആണ് ഈരാറ്റുപേട്ട പൊലീസിന്റെ പിടിയിലായത്.

video
play-sharp-fill

7 ന് രാത്രിയാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്രത്തിന്റെ തിടപ്പള്ളിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് ശ്രീകോവില്‍ തുറന്ന് ശ്രീകോവിലിനുള്ളിലെ തടിപ്പെട്ടിയിലെ 26 ഗ്രാം സ്വര്‍ണ്ണ തിരുവാഭരണവും അയ്യായിരം രൂപയും ഉള്‍പ്പെടെ 250000/രൂപയുമാണ് കവർച്ച ചെയ്തത്

ഈരാറ്റുപേട്ട പോലീസ്  രജിസ്റ്റര്‍ ചെയ്ത് കേസ് പാലാ ഡി വൈ എസ് പി .കെ. സദന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.അന്വേഷണത്തിൽ പ്രതി നിലവിൽ പെരുവന്താനം പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മോഷണം മുതൽ വീണ്ടെടുക്കുകയും ചെയ്തു. പ്രതിയെയും റിക്കവറി നടത്തിയ മുതലുകളും കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group