
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഇതിലും വലിയ ചൂട് വരാനിരിക്കുന്നതേയൊള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അടുത്ത വർഷം ഇതിനെക്കാള്‍ ചൂട് വർധിക്കുമെന്നും കടല്‍ ചൂടാകുന്ന ‘എല്‍ലിനോ’ എന്ന പ്രതിഭാസം അടുത്ത വർഷം ശക്തമാകുമെന്നും ഐആർടിസിയിലെ ഡോ. ശ്രീജിത്ത് ശങ്കരൻ പറയുന്നു. 2024 ല്‍ ‘എല്‍ലിനോ’ അതിശക്തമായിരുന്നു. 2025 ല്‍ കടലിൻ്റെ ചൂട് കുറയുന്ന ‘ലാനിനോ’ എന്ന പ്രതിഭാസവും ഉണ്ടായി. സമുദ്രനിരപ്പില്‍ നിന്നും വലിയ ഉയരത്തിലുള്ള വയനാട്, ഇടുക്കി പോലുള്ള ജില്ലകളെ ‘എല്‍ലിനോ’, ‘ലാനിനോ’ പ്രതിഭാസങ്ങള്‍ ബാധിക്കില്ല.
ആഗോള തലത്തില്‍ തന്നെ ചില വർഷങ്ങളില്‍ കടല്‍ ചൂടാകുന്ന ‘എല്‍ലിനോ’ എന്ന അവസ്ഥയും ചില വർഷങ്ങളില്‍ കടലിൻ്റെ ചൂട് കുറയുന്ന ‘ലാനിനോ’ എന്ന പ്രതിഭാസവും സംഭവിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും. മറ്റു ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.



