ശബ്ദം കേട്ട് എത്തിയപ്പോൾ കണ്ടത് തീ ; പ്രവർത്തിച്ചുകൊണ്ടിരിക്കവെ ടിവി പൊട്ടിത്തെറിച്ചു

Spread the love

മറയൂർ :  മറയൂർ ഗ്രാമത്തില്‍ കറുപ്പുസ്വാമിയുടെ വീട്ടില്‍ പ്രവർത്തിച്ചുകൊണ്ടിരുന്ന ടെലിവിഷൻ പൊട്ടിത്തെറിച്ചു. വീട്ടില്‍ കറുപ്പുസ്വാമി മാത്രമാണ് ഉണ്ടായിരുന്നത്.

video
play-sharp-fill

അടുത്ത റൂമില്‍ പോയ സമയത്താണ് ടി.വി. പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് വന്നുനോക്കിയപ്പോള്‍ ടി.വി.യില്‍ തീ പടരുന്നതാണ് കണ്ടത്.

സമീപത്തുണ്ടായിരുന്ന വസ്ത്രങ്ങളിലേക്കും തീ പടർന്നു. വീടിന് പുറത്തുണ്ടായിരുന്ന സമീപവാസി പ്രതാപനും കറുപ്പുസ്വാമിയും വൈദ്യുതിബന്ധം വിച്ഛേദിച്ച്‌ കൂടുതല്‍ അപകടം ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group