സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം ; ഗാർഹികപീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 30 വർഷങ്ങള്‍ക്കുശേഷം പിടികൂടി
കല്പറ്റ : ഗാർഹികപീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വർഷങ്ങള്‍ക്കുശേഷം പിടികൂടി.
മുട്ടില്‍ മാണ്ടാട് തടത്തില്‍ അബൂബക്കർ (60) ആണ് അറസ്റ്റിലായത്. മലപ്പുറത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.
1994-ല്‍ ഭാര്യയെ വീട്ടില്‍വെച്ച് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പ്പിച്ചും സ്ത്രീധനമാവശ്യപ്പെട്ടും പീഡിപ്പിച്ച കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. മലപ്പുറം ചന്തപറമ്ബില് എന്ന സ്ഥലത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവില്‍ക്കഴിഞ്ഞുവരുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻസ്പെക്ടർ എസ്.എച്ച്.ഒ. എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. സി.പി.ഒ.മാരായ സാജിദ്, സാഹിർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Third Eye News Live
0