ഫെയ്‌സ്ബുക്ക് കൈയൊഴിഞ്ഞ് കൗമാരക്കാർ; വൻ കൊഴിഞ്ഞുപോക്ക്
ഫെയ്സ്ബുക്ക് അമ്മാവന്മാരുടെ പ്ലാറ്റ്ഫോമാണെന്നാണ് പുതിയ കുട്ടികൾ പറയുന്നത്. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഒരു പുതിയ സർവേ യുവാക്കൾക്കിടയിൽ ഈ കാഴ്ചപ്പാട് സ്ഥിരീകരിക്കുന്നു. പ്യൂ റിസർച്ച് സെന്‍റർ പുറത്തുവിട്ട പുതിയ ഡാറ്റ അനുസരിച്ച്, യുഎസിൽ 13 നും 17 നും ഇടയിൽ പ്രായമുള്ള ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
2014-15 ൽ ഫേസ്ബുക്കിൽ 71 ശതമാനം കൗമാരക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 32 ശതമാനമായി കുറഞ്ഞു.
അതേസമയം, ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് വലിയ ജനപ്രീതി നേടുകയാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ് എന്നിവയെ വെച്ച് നോക്കിയാല്‍ ഏറ്റവും കൂടുതൽ കൗമാരക്കാരുള്ള ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0