സ്വന്തം ലേഖകൻ
എഴുകോൺ: അധ്യാപികയെ അയൽവാസിയായ റിട്ട. അധ്യാപകൻ ഓല മടൽ കൊണ്ട് അടിച്ചു. എഴുകോൺ ഇടയ്ക്കിടം സ്വദേശിയായ അധ്യാപികയെയാണ് അയൽവാസിയും റിട്ട. അധ്യാപകനുമായ ഇടയ്ക്കിടം സോണിയിൽ അർജ്ജുനൻ ഓല മടൽ കൊണ്ടടിച്ചത്. അഞ്ചിന് രാവിലെ 11ന് ആയിരുന്നു സംഭവം.
വീടിന് പിൻവശത്ത് മീൻ വെട്ടിക്കൊണ്ടിരുന്ന അധ്യാപികയെ കാരണം കൂടാതെ അടിക്കുകയായിരുന്നുവെന്ന് കൊല്ലം റൂറൽ എസ്.പിയ്ക്ക് നൽകിയ പരാതി നൽകിയിരുന്നു.സംഭവ സമയം കിടപ്പ് രോഗിയായ മാതാവ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വീടിന് പിന്നിലൂടി വന്ന അർജ്ജുനൻ അധ്യാപികയെ ഓല മടൽ കൊണ്ട് നിരവധി തവണ അടികുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് എഴുകോൺ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായും രാവിലെ 9.30 തൊട്ട് വൈകിട്ട് വൈകിട്ട് 5.30 വരെ തന്നെ സ്റ്റേഷനിൽ നിറുത്തിയതായും 5.30ന് ശേഷം മാത്രമാണ് പരാതി കൈപ്പറ്റി രസീത് നൽകിയതെന്നും അധ്യാപിക എസ്.പി യ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചു.