Spread the love

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം വിജയവുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ഇന്ത്യ. നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

video
play-sharp-fill

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയപ്പോള്‍ ഡച്ചുകാരുടെ മറുപടി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന സ്‌കോറില്‍ അവസാനിച്ചു. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്.

അടുത്ത റൗണ്ടില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍.വിജയലക്ഷ്യം പിന്തുടര്‍ന്ന ഓറഞ്ച് ടീമിന് ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പണര്‍മാരായ മൈക്കള്‍ ലെവിറ്റ് 24(23), മാക്‌സ ഒഡൗഡ് 20(18) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും റണ്‍നിരക്ക് കുറവായിരുന്നു. മൂന്നാമതെത്തിയ ബാസ് ഡി ലീഡ് 33(23), കോളിന്‍ അക്കര്‍മാന്‍ 23(15) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും സ്‌കോറിംഗ് വേഗത കൂട്ടാനുള്ള ശ്രമത്തിനിടെ വിക്കറ്റ് നഷ്ടമായി.

ഇന്ത്യന്‍ വംശജനായ ആര്യന്‍ ദത്ത് 0(1) ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്‌വാര്‍ഡ്‌സ് 15(10) റണ്‍സ് നേടി പുറത്തായി.

31 പന്തുകളില്‍ നിന്ന് ആറ് സിക്സറുകളും നാല് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ദൂബെയുടെ ഇന്നിംഗ്സ്. ഹാര്‍ദിക് പാണ്ഡ്യ 30(21) ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പുറത്തായപ്പോള്‍ റിങ്കു സിംഗ് 6*(3) പുറത്താകാതെ നിന്നു.ഡച്ച് നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ലോഗന്‍ വാന്‍ ബീക്ക് നാല് ഓവറില്‍ നിന്ന് പക്ഷേ 56 റണ്‍സ് വഴങ്ങി. ആര്യന്‍ ദത്ത് നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ കൈല്‍ ക്ലീനിന് ഒരു വിക്കറ്റ് ലഭിച്ചു.