
സ്വന്തം ലേഖകൻ
കണ്ണൂര്‍: വാട്സാപ്പിലൂടെ അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.അധ്യാപികയ്ക്ക് അശ്ലീല സന്ദേശമയച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മേലെചൊവ്വ സ്വദേശിയായ അധ്യാപികയ്ക്കാണ് വാട്സാപ്പിലൂടെ അശ്ലീല സന്ദേശം ലഭിച്ചത്.തുടര്‍ന്ന് അധ്യാപിക തെളിവ് സഹിതം അവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ഫോണ്‍ നമ്പറുകളിൽ നിന്നാണ് അധ്യാപികയ്ക്ക് സന്ദേശം വന്നിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടു വിദ്യാര്‍ഥികളുടെ ഫോണ്‍ നമ്പറുകളിൽ നിന്നാണ് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതെന്ന് തിരിച്ചറിഞ്ഞു.
എന്നാല്‍ അത് യഥാര്‍ഥ പേരിൽ തന്നെയാണോ നമ്പര്‍ എടുത്തതെന്ന കാര്യത്തില്‍ സംശയമുണ്ട്.കേസിൽ മറ്റ് പേരുകളില്‍ വ്യാജ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അശ്ലീല സന്ദേശം അയക്കുന്ന വിരുതന്മാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ അശ്ലീല സന്ദേശം അയച്ച രണ്ടു ഫോണ്‍ നമ്പറിന്റെയും ഉടമയുടെ പേരിലാണ് പൊലീസ് കേസെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കുമെന്നാണ് പൊലീസ് പറയുന്നത്.







