ആരും വിശന്നിരിക്കേണ്ട; കമ്മ്യൂണിറ്റി കിച്ചണിലേയ് 200 കിലോ അരിയും ഏത്തപ്പഴവും നൽകി ടിബി റോഡിലെ കാരുണ്യ നിധികൾ..!
സ്വന്തം ലേഖകൻ
കോട്ടയം: പ്രളയം വന്നാലും കൊറോണ വന്നാലും കോട്ടയം ടിബി റോഡിലെ വ്യാപാരികൾ ഒറ്റക്കെട്ടാണ്..! ഏതു സാഹചര്യത്തിലും ഒന്നിച്ചു നിൽക്കാനും നാടിനും നാട്ടുകാർക്കും തണലേകാനും ഈ വ്യാപാരികളെ ആരും പഠിപ്പിക്കേണ്ട. കൊറോണക്കാലത്തും ഈ കരുണാനിധികൾ തങ്ങളുടെ കടമയും കർത്തവ്യവും മറക്കുന്നില്ല.
നല്ലകാലത്ത് തങ്ങൾക്കൊപ്പം നിന്ന കോട്ടയത്തുകാർക്ക് 200 കിലോ അരിയും, അൻപത് കിലോ ഏത്തപ്പഴവും സൗജന്യമായി നൽകിയാണ് ടിബി റോഡിലെ വ്യാപാരികൾ കരുണയുടെ വ്യത്യസ്തമായ മുഖമായി മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സർക്കാരിന്റെ നിർദേശം അനുസരിച്ചു കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കാണ് ടിബി റോഡിലെ വ്യാപാരികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാധനങ്ങൾ നൽകിയത്. ടി..ബി റോഡ് മർച്ചൻസ് അസോസിയേഷൻ നേതൃത്വത്തിൽ സ്വരൂപിച്ച സാധനങ്ങളാണ് സൗജന്യമായി നഗരസഭയ്ക്കു നൽകിയത്.
ടി.ബി റോഡിൽ സ്ഥാപനങ്ങൾ നടത്തുന്ന വ്യാപാരികളുടെ കൂട്ടായ്മയാണ് ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ. കൊറോണയുടെ ഭാഗമായി ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ തന്നെ വ്യാപാരികൾ കടകൾ അടഞ്ഞു കിടക്കുന്ന വ്യാപാരികൾക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്തിരുന്നു. ഇത് കൂടാതെയാണ് സംഘടന സ്വയം സ്വരൂപിച്ച തുക ഉപയോഗിച്ച് നഗസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു സാധനങ്ങൾ കൈമാറിയത്.
നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയര്‌പേഴ്‌സൺ സാലി മാത്യു എന്നിവർ വ്യാപാരികളിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. ടി.ബി റോഡ് മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിൽ, സെക്രട്ടറി പി.ബി.ഗിരിഷ്, ട്രഷറർ വി.സി ചാണ്ടി സിബി.ജറാൾഡ്. റിയാസ് ഹൈദർ, എന്നിവർ ചേർന്നാണ് സാധനങ്ങൾ കൈമാറിയത്. മുൻ നഗരസഭ അംഗം ജയകൃഷ്ണൻ പങ്കെടുത്തു