play-sharp-fill
കോവിഡ് 19: സംസ്ഥാനത്ത് 21 പേർക്ക് കൂടി സ്ഥിരീകരിച്ചു: കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ്

കോവിഡ് 19: സംസ്ഥാനത്ത് 21 പേർക്ക് കൂടി സ്ഥിരീകരിച്ചു: കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിതായി 21 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി.


കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്ന് കാസർഗോഡ് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് നിലവിൽ 256 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 145 പേർ കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി.സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്.

 

ഇതിൽ 643 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേർ വിദേശികളും. 26 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നുകിട്ടി.

ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക്. ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് 28 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരിൽ നാല് വിദേശികളും ഉൾപ്പെടുന്നു.