‘തല്ലുമാല’ ആഗോള കളക്ഷന്‍ 40-42 കോടി സ്വന്തമാക്കി

Spread the love

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയും തിയേറ്ററുകളിൽ പ്രദർശനം തുടരുകയും ചെയ്യുന്നു. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം യുവാക്കളെ ആകർഷിക്കുന്ന വർണ്ണാഭമായ എന്‍റർടെയ്നറാണ്. ചിത്രം ഇതിനകം ആഗോളതലത്തിൽ 40-42 കോടി രൂപ നേടിക്കഴിഞ്ഞു. എല്ലാ മേഖലകളിലെയും വിതരണക്കാര്‍ക്ക് ചിത്രം ലാഭകരമായി മാറിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിൻ, അസിം ജമാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ്. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

video
play-sharp-fill