play-sharp-fill

തൊപ്പിയെ പോലുള്ളവരുടെ യൂട്യൂബ് ചാനലുകൾ നിയന്ത്രിക്കേണ്ടതുണ്ട്; മാന്യതയില്ലാതെ എന്തും പറയാമെന്ന സ്ഥിതി പാടില്ല: സ്‌കൂളുകൾ കേന്ദ്രീകരിച്ചു ബോധവത്ക്കരണം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദ യൂട്യൂബർ തൊപ്പിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാർഗങ്ങളെല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. പൊലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോകളിൽ അശ്ലീലം! യൂട്യൂബിലെ വൈറൽ താരം, 7.5 ലക്ഷം ഫോളോവേഴ്സ്; തൊപ്പി’ക്ക് സ്റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസിന് കൈമാറും

സ്വന്തം ലേഖകൻ കോട്ടയം : വിവാദ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വളാഞ്ചേരി സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു. കണ്ണൂരിലും മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തതോടെ കണ്ണപുരം പൊലീസിന് കൈമാറും. ഇയാളുടെ രണ്ട് ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്നാണ് ‘തൊപ്പി’യെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാതില്‍ ചവിട്ടിപ്പൊളിച്ചെത്തിയ പൊലീസിന്റെ ദൃശ്യങ്ങളടക്കം നിഹാദ് സമൂഹമാധ്യമങ്ങളിലൂടെ തല്‍സമയം പ്രചരിപ്പിച്ചിരുന്നു. കട ഉദ്ഘാടന വേദിയിൽ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച വളാഞ്ചേരിയിൽ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. തൊപ്പി’യെന്ന […]

ഉദ്ഘാടന പരിപാടിക്കിടെ പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടി,ഗതാഗതം തടസ്സപ്പെടുത്തി; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്..!

സ്വന്തം ലേഖകൻ മലപ്പുറം : പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിന്റെ പേരിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു.കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാലാണ് സാമൂഹ്യ മാധ്യമങ്ങളിൽ തൊപ്പി എന്നറിയപ്പെടുന്നത്. വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടർന്നാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. അശ്ലീലപദപ്രയോഗം നടത്തി എന്നതിനു പുറമേ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചേർത്തിട്ടുണ്ട്. ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച കടയുടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത യൂട്യൂബർ തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നൂറു കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ […]