സിങ്കപ്പെണ്‍കള്‍ ഇനി ബുള്ളറ്റില്‍ നാട് ചുറ്റും; ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി വനിതാ ബുള്ളറ്റ് പട്രോള്‍ സംഘങ്ങള്‍ ഇന്ന് മുതല്‍ നിരത്തിലിറങ്ങും; വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, ചന്ത, ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി രൂപം നല്‍കിയ വനിതാ ബുള്ളറ്റ് പട്രോള്‍ സംഘങ്ങള്‍ ഇന്നു മുതല്‍ നിരത്തിലിറങ്ങും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി അഡീഷനല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും മിന്നല്‍പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. […]