ഇടക്കുന്നത് ‘ ഇടഞ്ഞ ‘ പോത്തിനെ പിടികൂടി; പോത്തിന് ആയിരം കിലോഗ്രാമോളം ഭാരം; ടൈഗർ റിസേർവിലെ വനമേഖലയിൽ എത്തിച്ചു
സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്തെ ജനവാസ മേഖലയെ 15 ദിവസമായി ഭീതിയിലാഴ്ത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി. പോത്തിനെ മയക്കുവെടി വെച്ച് ശേഷം പെരിയാർ ടൈഗർ റിസർവിലെ തേക്കടി വനമേഖലയിൽ എത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു തുടങ്ങിയ ശ്രമം ഫലം കണ്ടത് ഇന്നലെ വൈകിട്ട് നാലോടെയാണ്. പേഴക്കല്ലു ഭാഗത്താണ് പോത്തിനെ വെടിവച്ചു വീഴ്ത്തിയത്. 3 ഡോസ് മരുന്നു പ്രയോഗിച്ചതോടെയാണു കാട്ടുപോത്തിനെ വീഴ്ത്താൻ കഴിഞ്ഞത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അനുരാജാണു വെടിവച്ചത്. വാഹനം എത്താൻ കഴിയാത്ത പറമ്പിൽ നിന്നു പോത്തിനെ മണ്ണുമാന്തി യന്ത്രത്തിലാണ് റോഡിലേക്ക് എത്തിച്ചത്. […]